Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യയെ...

ഭാര്യയെ രക്ഷിക്കുന്നതിനിടെ ഡൽഹി സ്വദേശി മുങ്ങിമരിച്ചു

text_fields
bookmark_border
ഭാര്യയെ രക്ഷിക്കുന്നതിനിടെ ഡൽഹി സ്വദേശി മുങ്ങിമരിച്ചു
cancel

നാഗർകോവിൽ: കാളികേശം ആറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കുന്നതിനിടെ ഭർത്താവ് മുങ്ങിമരിച്ചു. ഡൽഹിയിൽ ദ്വാരക നഗർ സ്വദേശി ശങ്കറിന്റെ മകൻ ശ്യാം (28) ആണ് മരിച്ചത്. ഭാര്യ സുഷമ പാർവതിപുരം എം.എസ് നഗർ സ്വദേശിയാണ്.

ചെന്നൈയിൽ ഐ.ടി മേഖലയിലാണ് രണ്ട് പേർക്കും ജോലി. വിവാഹം കഴിഞ്ഞ് എട്ടുമാസമേ ആകുന്നുള്ളൂ. ദീപാവലി ആഘോഷിക്കാൻ ഭാര്യവീട്ടിൽ വന്നതായിരുന്നു രണ്ടുപേരും. ശനിയാഴ്ചയാണ് കാളികേശത്തേക്ക്​ പോയത്. വനംവകുപ്പ് ജീവനക്കാരാണ് ശ്യാമിന്റെ മൃതദേഹം കണ്ടെടുത്തത്. കീരിപ്പാറ പൊലീസ് കേസെടുത്തു.

Show Full Article
TAGS:Drowned rescue 
News Summary - Husband from Delhi drowned while rescuing his wife
Next Story