ഭാര്യയെ വെട്ടി കൊലപ്പെടുത്തി റിട്ട. എസ്.െഎ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു
text_fieldsഇരിങ്ങാലക്കുട: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയശേഷം റിട്ട. സബ് ഇന്‍സ്‌പെക്ടറായ ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. മാള സ്വദേശി കുട്ടപ്പശ്ശേരി വീട്ടില്‍ ഇമ്മാനുവലാണ് (68) ഭാര്യ മേഴ്‌സിയെ (64) കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കാട്ടുങ്ങച്ചിറയിൽ ഇവർ താമസിക്കുന്ന വീട്ടിൽ ഇരുവരുടെയും മൃതദേഹം കണ്ടത്. അമേരിക്കയിലുള്ള മൂത്തമകളുടെ അടുത്തേക്ക് മേഴ്‌സി പോകുന്നതിനെ കുറിച്ചുള്ള കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നതായി ഇരിങ്ങാലക്കുട പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ വീട്ടില്‍ പാല്‍ കൊണ്ടുവന്ന യുവാവാണ് ഇമ്മാനുവല്‍ തൂങ്ങി മരിച്ചതായി കണ്ടത്. തുറന്ന് കിടന്നിരുന്ന ജനലിെൻറ കര്‍ട്ടണ്‍ നീങ്ങി കിടന്നിരുന്നു. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് മെറ്റാരു മുറിയില്‍ മേഴ്‌സിയുടെ രക്തം പുരണ്ട മൃതദേഹം കണ്ടത്. ഇമ്മാനുവല്‍ ആന്ധ്ര പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. മേഴ്‌സി ഇരിങ്ങാലക്കുടയിലെ സ്വകാര്യ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ അധ്യാപികയായിരുന്നു. സർവീസില്‍ നിന്ന് വിരമിച്ച ഇരുവരും വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആസാദ് റോഡിന് സമീപം ഇവരുടെ പുതിയ വീടിെൻറ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.
നാലു പെണ്‍മക്കളില്‍ മൂന്നു പേരും വിവാഹിതരാണ്. ഇളയമകള്‍ ബംഗളൂരുവില്‍ ഐ.ടി ഉദ്യോഗസ്ഥയാണ്. അമേരിക്കയിലുള്ള മൂത്ത മകളുടെ അടുത്തേക്ക് മേഴ്‌സി പോകുന്നതിനെ ഇമ്മാനുവല്‍ വിലക്കിയത്രെ. തര്‍ക്കത്തിനിടയില്‍ ദേഷ്യം വന്ന ഇയാൾ ഭാര്യയെ വെട്ടുകത്തി കൊണ്ടു വെട്ടി. ഭാര്യ മരിച്ചു വീഴുന്നത് കണ്ട ഇമ്മാനുവൽ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് തൂങ്ങി മരിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍, ഇവര്‍ തമ്മില്‍ കുടുംബ വഴക്കോ മറ്റു പ്രശ്‌നങ്ങളോ ഇല്ലാതിരിക്കേ പെട്ടെന്നുണ്ടായ പ്രകോപനമായിരിക്കണം ഈ ദാരുണ സംഭവത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. വീടിെൻറ വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. മരണത്തെ കുറിച്ച് മറ്റ് ദുരൂഹതകള്‍ ഒന്നുംതന്നെയില്ലെന്ന് ബന്ധുക്കളും പൊലീസും പറഞ്ഞു. ഇരിങ്ങാലക്കുട സർക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ്, എസ്.ഐ കെ.എസ്. സുശാന്ത് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ഷിനിത, ഷാനിത, ഷിബാത, ഷിജിത എന്നിവര്‍ മക്കളും സോണി, വിനിക്, ജിതില്‍ എന്നിവര്‍ മരുമക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
