Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരിൽ ദലിത് യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്നു

text_fields
bookmark_border
  • സംഭവം നടന്നത് ആൾക്കൂട്ടം നോക്കിനിൽക്കെ
തൃശൂരിൽ ദലിത് യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്നു
cancel

തൃശൂര്‍: വെള്ളികുളങ്ങരയില്‍ ഭര്‍ത്താവ് തീ കൊളുത്തിയ യുവതി ദലിത് യുവതി മരിച്ചു.  വെള്ളികുളങ്ങര സ്വദേശി ജിത്തുവാണ് കൊല്ലപ്പെട്ടത്.  ഞായറാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ ഭർത്താവ് വിരാജു ആണ് ജിത്തുവിനെ പെട്രോളൊഴിച്ച ശേഷം ജീവനോടെ കത്തിച്ചത്. ഗുരുതര പൊള്ളലേറ്റ് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന ജിത്തു ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങി. പ്രതി വിരാജു ഒളിവിലാണ്.

ഇരുവരും ഏറെ നാളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. വായ്പ തിരിച്ചടക്കാനായി കുടുംബശ്രീ യോഗത്തിനെത്തിയ ജിത്തുവിനെ ആസൂത്രിതമായാണ് ഇയാൾ കൊലപ്പെടുത്തിയത്. യോഗം കഴിഞ്ഞ് ജിത്തു പുറത്തിറങ്ങിയപ്പോഴാണ് സംഭവം.

ഇരുപതിലേറെപ്പേർ നോക്കി നിൽക്കെയാണ് ക്രൂരകൃത്യം നടന്നത്. സംഭവസമയം യുവതിയുടെ അഛനും ഇവിടെയുണ്ടായിരുന്നു. തീ ആളിക്കത്തിയതോടെ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഒളിവിലുള്ള വിരാജുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 

 

 

 

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - husband burns Dalit woman in trissur -kerala news
Next Story