Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റജില നേരിട്ടത് ക്രൂരമായ മർദനം; ആന്തരികാവയവങ്ങൾക്ക് മാരക പരിക്കേറ്റു, അറസ്റ്റിലായ ഭർത്താവിനെ കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
Rajila death
cancel
camera_alt

അറസ്റ്റിലായ അൻവർ, മരിച്ച റജില 

മലപ്പുറം: മേൽമുറി അധികാരിത്തൊടിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനെ കോടതിയിൽ ഹാജരാക്കും. അധികാരിത്തൊടി അരീപ്പുറവൻ പാറക്കൽ അൻവറിനെയാണ് (38) മലപ്പുറം ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. അൻവറിന്റെ അധികാരത്തൊടിയിലെ വീട്ടിലാണ് ഭാര്യ ഒളവട്ടൂർ സ്വദേശി റജില (30) ജീവനൊടുക്കിയത്.

ക്രൂരമായ മർദനവും പീഡനവും റജില നേരിട്ടതായും മർദനത്തിൽ ആന്തരികാവയവങ്ങൾക്ക് മാരക പരിക്കേറ്റിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതിനെത്തുടർന്നാണ് അൻവറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഡോക്ടറുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തി. നടപടികൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Husband arrested in Malappuram woman's suicide case to be produced in court
Next Story