Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരത്ത് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
cancel

തിരുവനന്തപുരം: ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു. കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പോത്തൻകോട് ഉള്ള ഭർത്താവിന്‍റെ വീട്ടിലായിരുന്ന യുവതിയെ വൈകീട്ട് നാലോടുകൂടി ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ കൊണ്ടുപോയി. ഇവിടെവെച്ച് ആറു പേരടങ്ങുന്ന സംഘം നിർബന്ധിച്ച് യുവതിക്ക് മദ്യം നൽകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

ഇവിടെനിന്ന് ഓടിരക്ഷപ്പെട്ട യുവതി വഴിയിൽ കണ്ട വാഹനത്തിലുണ്ടായിരുന്നവരോട് സഹായം തേടി. പിന്നീട് നാട്ടുകാർ യുവതിയുടെ കണിയാപുരത്തെ വീട്ടിൽ എത്തിച്ചു. തുടർന്ന് പൊലീസ് എത്തി ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekerala newsgang rape
News Summary - husband and friends gang raped wife -kerala news
Next Story