Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു

text_fields
bookmark_border
dead body 98797
cancel

തിരുവമ്പാടി: ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. തിരുവമ്പാടി കല്ലുപുരക്കൽ പൊന്നപ്പൻ വർഗീസ് (73) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളിൽ ചെന്ന നിലയിലും കണ്ടെത്തിയ വർഗീസ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഇന്നലെയാണ് തിരുവമ്പാടിയിലെ വീട്ടിൽ പൊന്നപ്പന്‍റെ ഭാര്യ ലിസി (65)യെ തലക്കടിയേറ്റ് മരിച്ച നിലയിലും ഭർത്താവിനെ കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളിൽ ചെന്ന നിലയിലും കണ്ടെത്തിയത്. ഇരുമ്പു കമ്പി കൊണ്ട് തലക്കടിയേറ്റാണ് ലിസി മരിച്ചത്.

ദമ്പതികളുടെ മകൻ വിനയ് പി. വർഗീസും ഭാര്യയും മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന ലിസിയും പൊന്നപ്പനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മകൻ മാതാപിതാക്കൾക്കുള്ള ഉച്ചഭക്ഷണം ഓൺലൈൻ ആയി ഓർഡർ ചെയ്തിരുന്നു. ഡെലിവറി ബോയ് ഭക്ഷണവുമായി എത്തിയെങ്കിലും ആരും വാതിൽ തുറന്നില്ല. ഈ വിവരം അയൽവാസിയും ബന്ധുവുമായ ജോർജിനെ ഡെലിവറി ബോയ് അറിയിച്ചു.

അടുക്കള വാതിലിന്‍റെ ഗ്രില്ല് തുറന്ന് അകത്തു കയറി ജോർജ് നോക്കിയപ്പോഴാണ് പൊന്നപ്പനും ലിസിയും രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ടത്. രക്തം പുരണ്ട ഇരുമ്പു കമ്പിയും കണ്ടെടുത്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Husband also died after killing his wife in Alappuzha
Next Story