Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനകദുർഗയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിച്ചു

text_fields
bookmark_border
കനകദുർഗയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിച്ചു
cancel

പെരിന്തൽമണ്ണ: ശബരിമല ദർശനം നടത്തിയ കനകദുർഗയെ (38) വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിച്ചു. ഇതേതുടർന്ന് കനക ദുർഗയെ പെരിന്തൽമണ്ണയിലെ ‘വൺ സ്​റ്റോപ് സ​​െൻററിൽ’ പൊലീസ്​ പ്രവേശിപ്പിച്ചു.മർദനമേറ്റ്​ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന്​ പെരിന്തൽമണ്ണയിൽ എത്തിയ കനകദുർഗയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകീ​െട്ടത്തിയ കനകദുർഗയെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് കൃഷ്​ണനുണ്ണിയോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ ടി.എസ്. ബിനു ഇടപെട്ടാണ് ‘വൺ സ്​റ്റോപ് സ​​െൻററിൽ’ രാത്രി വൈകി എത്തിച്ചത്. അതിക്രമത്തിനിരയാകുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും താൽകാലിക സംരക്ഷണവും നിയമബോധവത്കരണവും ലഭ്യമാക്കുന്നതിനുള്ളതാണ്​ ഇൗ സ​​െൻറർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Husband Against Kanaka Durga, Shifted to Govt Home-Kerala News
Next Story