Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിർത്തി വനത്തിൽ നായാട്ട് സംഘത്തിന്‍റെ വെടി, അക്രമം: വനപാലകന് വെട്ടേറ്റു

text_fields
bookmark_border
tamilnadu forestor
cancel
camera_alt

1. പരിക്കേറ്റ ഖാജാ മൈദീൻ. 2. തെളിവെടുപ്പിനായെത്തിയ വനം വകുപ്പിന്‍റെ ഡോഗ് സ്ക്വാഡ്

കുമളി: സംസ്ഥാന അതിർത്തിയിലെ വനമേഖലയിൽ കേരളത്തിൽ നിന്നുള്ള നായാട്ട് സംഘത്തിന്‍റെ അക്രമത്തിൽ തമിഴ്നാട് വനപാലകന് പരിക്ക്. തലക്ക് പരിക്കേറ്റ കുമളി സ്വദേശിയായ ഖാജാ മൈദീനെ (41) തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം.

തമിഴ്നാട് അതിർത്തി വനമേഖലയായ മേഘമല വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട ചെല്ലാർകോവിൽ മെട്ട്, മച്ചക്കൽ - ചുരങ്കനാർകാട്ടിലാണ് നായാട്ടുകാർ വനപാലകർക്കു നേരെ നിറയൊഴിച്ചത്. ഈ ഭാഗത്ത് കഴിഞമാസം 16ന് കാട്ടുപോത്തിനെ വേട്ടയാടിയ ശേഷം അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കമ്പം റേഞ്ച് ഓഫീസർ അൻപിന്‍റെ നിർദ്ദേശപ്രകാരം വനപാലകരായ ഇളവരശൻ, ഖാജാ മൈദീൻ, ജയകുമാർ, മനോജ് കുമാർ, മഹാദേവൻ എന്നിവർ രാത്രി നിരീക്ഷണത്തിനായി എത്തി.

പ്രദേശത്ത് ടോർച്ച് ലൈറ്റ് പ്രകാശം കണ്ടതോടെ കാടിനുള്ളിലെ സംഘത്തെ പിടികൂടാൻ ശ്രമം നടത്തുന്നതിനിടെ വേട്ടക്കാർ വനപാലകർക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഒഴിഞ്ഞു മാറിയ വനപാലകർ തോക്കിൽ പിടിമുറുക്കിയതോടെ ഏഴംഗവേട്ട സംഘം വനപാലകരെ അക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടു. തോക്ക് പിടിച്ചു വാങ്ങാനുള്ള ശ്രമത്തിനിടെയാണ് വെട്ടേറ്റാണ് ഖാജാ മൈദീന് തലക്ക് പരിക്കേറ്റത്. സംഭവസ്ഥലത്തു നിന്നും നാടൻ തോക്ക്, കത്തികൾ, മ്ലാവിന്‍റെ കൊമ്പ് എന്നിവ കണ്ടെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി തേനി ഡി.എഫ്.ഒ. ലിയാഖത്ത് സ്ഥലം സന്ദർശിച്ചു.

തമിഴ്നാട്ടിൽ നിന്നും വനം വകുപ്പിന്‍റെ പരിശീലനം നേടിയ നായകളെയും തെളിവെടുപ്പിനെത്തിച്ചു. വനപാലകരുടെ പരാതിയെ തുടർന്ന് അണക്കര, ചക്കുപള്ളം, അമരാവതി മേഖലകളിലെ ഏഴ് പേർക്കെതിരെ ഗൂഡല്ലൂർ പൊലീസ് കേസെടുത്തു. നായാട്ടുകാരും വനപാലകരും ഏറ്റുമുട്ടിയ സ്ഥലം തമിഴ്നാട് ഡി.ഐ.ജി. വിജയകുമാരിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം സന്ദർശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hunting group shooting in border forest: Forester hacked
Next Story