Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി...

ഒാഖി ദുരന്തബാധിതർക്കായി 100 കോടിയുടെ പാക്കേജ്​: സുസെപാക്യം

text_fields
bookmark_border
susai
cancel

തിരുവനന്തപുരം: ഒാഖി ദുരന്തബാധിതർക്കായി 100 കോടിയുടെ പാക്കേജ്​ നടപ്പാക്കുമെന്ന് ലത്തീൻ സഭ. ഒാഖി ദുരിതബാധിതർക്കായി നടത്തിയ പ്രത്യേക പ്രാർത്ഥനക്ക്​ ശേഷം ബിഷപ്പ്​​ ആർ സൂസെപാക്യമാണ്​ പാക്കേജ്​ പ്രഖ്യാപിച്ചത്​.  അഞ്ച്​ വർഷം കൊണ്ട്​ പദ്ധതി പൂർത്തീകരിക്കുമെന്നു​ം ബിഷപ്പ്​ അറിയിച്ചു.

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹ ധനസഹായം, ഭവന നിർമാണം തുടങ്ങി അഞ്ചോളം പദ്ധതികൾക്കായിരിക്കും സഭയുടെ പാക്കേജ്​ ഉപയോഗിക്കുക. ദുരന്തത്തിൽ അകപ്പെട്ട വിദ്യാർഥികൾക്ക്​ ഉപരിപഠനത്തിനും മറ്റുമായി മൂന്ന്​ കോടി മാറ്റി വെക്ക​ും. അതിരൂപതയുടെ കീഴിലുള്ള സ്​ഥാപനങ്ങളിൽ അഞ്ച്​ വർഷത്തേക്ക്​ ദുരിതബാധിതരുടെ കുടുംബങ്ങളിലുള്ളവർക്ക്​ ​ജോലി നൽകും. 

ആദ്യ വർഷം 100 വീടുകൾ നിർമിച്ച്​ നൽകും. അഞ്ച്​ ​ഏക്കറോളം വരുന്ന സ്​ഥലത്ത്​ ടൗൺഷിപ്പുകൾ നിർമിക്കും. 100 പെൺകുട്ടികളുടെ വിവാഹം അതിരൂപതയുടെ പദ്ധതിപ്രകാരം നടത്തി കൊടുക്കുമെന്നും ബിഷപ്പ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:susepakyammalayalam newsVictimsokhi100 crKerala News
News Summary - hundred crore package for okhi victims - Kerala News
Next Story