Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹര്‍ത്താല്‍ ദിനത്തില്‍ ചികിത്സ കിട്ടാതെ മരണം; മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

text_fields
bookmark_border
ഹര്‍ത്താല്‍ ദിനത്തില്‍ ചികിത്സ കിട്ടാതെ മരണം;   മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു
cancel

കാസര്‍കോട്: ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം തടഞ്ഞതുകാരണം ചികിത്സ കിട്ടാതെ വ്യാപാരി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. ബിരിക്കുളം മാളോലയിലെ സി.ടി ജോണാണ് (63) ചൊവ്വാഴ്ച യഥാസമയം ചികിത്സ കിട്ടാതെ മരിച്ചത്.  
സംഭവം സംബന്ധിച്ച് ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. നെഞ്ചുവേദന കാരണം ഗുരുതരാവസ്ഥയിലായ ജോണിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വിവിധ സ്ഥലങ്ങളില്‍ തടഞ്ഞു. കാഞ്ഞങ്ങാട് ആശുപത്രിയിലത്തെിയപ്പോഴേക്കും  മരിച്ചു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്  കേസ് രജിസ്റ്റര്‍ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - humanright commission
Next Story