Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള  പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം

text_fields
bookmark_border
human-welfare
cancel
camera_alt???????? ??????????? ??????? ????????????????????????? ???????? ??????????? ??????????? ????????????????? ?????????????? ???????????????? ??????????? ??????????? ????? ???? ??.??? ???????????????????. ??????????? ???.?????????????? ??. ??????????, ????? ????????? ??.????.??, ???????? ???????? ?????????? ???????

ന്യൂ​ഡ​ൽ​ഹി: ​പ്ര​ള​യം ദു​രി​തം​വി​ത​ച്ച അ​സം, ബി​ഹാ​ർ, പ​ശ്ചി​മ ബം​ഗാ​ൾ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി വി​ഷ​ൻ-2026 വ​ള​ൻ​റി​യ​ർ​മാ​ർ. വി​ശ​ദ​മാ​യ സ​ർ​വേ​യെ തു​ട​ർ​ന്ന്​ 1000 ചെ​ല​വു​​കു​റ​ഞ്ഞ വീ​ടു​ക​ൾ, 150 പൊ​തു​ശൗ​ചാ​ല​യ കൂ​ട്ട​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ക്കാ​നും 100 ജ​ല​വി​ത​ര​ണ കൈ​പ്പ​മ്പു​ക​ൾ സ്​​ഥാ​പി​ക്കാ​നും 2500 അ​ടു​ക്ക​ള​പ്പാ​ത്ര കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നു​മാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. 

ഹ്യൂ​മ​ൻ വെ​ൽ​െ​ഫ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ആ​രി​ഫ​ലി, മ​മ്മു​ണ്ണി മൗ​ല​വി എ​ന്നി​വ​രു​ടെ നേ​ത​ൃ​ത്വ​ത്തി​ൽ വി​ഷ​ൻ-2026 സം​ഘം പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. 

പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളു​ടെ ഒൗ​പ​ചാ​രി​ക ഉ​ദ്​​ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം  പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ൽ​ഡ​യി​ൽ ന​ട​ന്നു. പാ​ർ​ല​മ​െൻറ്​ അം​ഗം മൗ​സം നൂ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ടി.​ആ​രി​ഫ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ർ മു​ഖ​ർ​ജി എം.​എ​ൽ.​എ, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി പ​ശ്ചി​മ ബം​ഗാ​ൾ​ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ മ​ന്നാ​ൻ തു​ട​ങ്ങി സ​മൂ​ഹ​ത്തി​​െൻറ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ​ണി പൂ​ർ​ത്തി​യാ​യ 10 വീ​ടു​ക​ൾ അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ കൈ​മാ​റി.100 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം നേ​ര​േ​ത്ത​ത​ന്നെ തു​ട​ങ്ങി​യി​രു​ന്നു. മാ​ൽ​ഡ​യി​ലെ ച​പ്ര ​​ഗ്രാ​മ​ത്തി​ൽ പൊ​തു ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ത്തി​​െൻറ ഉ​ദ്​​ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം നി​ർ​വ​ഹി​ച്ചു. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​  മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 

സൊ​സൈ​റ്റി ​േഫാ​ർ ബ്രൈ​റ്റ്​ ഫ്യൂ​ച്ച​ർ, ഹ്യൂ​മ​ൻ വെ​ൽ​െ​ഫ​യ​ർ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ സം​യു​ക്​​ത​മാ​യാ​ണ്​ പ്ര​ള​യ ദു​രി​താ​ശ്വാ​സ, പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ​െഎ​ഡി​യ​ൽ റി​ലീ​ഫ്​ വി​ങ്​ വ​ള​ൻ​റി​യ​ർ​മാ​രും പ​രി​പാ​ടി​യി​ൽ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. നേ​ര​േ​ത്ത വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ടു​ങ്ങി​യ 800ലേ​റെ പേ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും 10,000 ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ, 1000 ടാ​ർ​പോ​ളി​നു​ക​ൾ, മ​റ്റ്​ അ​വ​ശ്യ​വ​സ്​​തു​ക്ക​ൾ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfoundationmalayalam newsHuman WelfareFlood Victims
News Summary - Human Welfare Project Flood Victims-Kerala News
Next Story