Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക്​...

മുഖ്യമന്ത്രിക്ക്​ ചുട്ടമറുപടിയുമായി മനുഷ്യാവകാശ കമീഷൻ ചെയർമാൻ; നിയമമറിയില്ലെങ്കിൽ ചോദിച്ചറിയണം

text_fields
bookmark_border
മുഖ്യമന്ത്രിക്ക്​ ചുട്ടമറുപടിയുമായി മനുഷ്യാവകാശ കമീഷൻ ചെയർമാൻ; നിയമമറിയില്ലെങ്കിൽ ചോദിച്ചറിയണം
cancel

തിരുവനന്തപുരം: മനുഷ്യാവകാശ കമീഷനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്​ ചുട്ടമറുപടിയുമായി കമീഷൻ ആക്​ടിങ്​ ചെയർമാൻ പി. മോഹനദാസ്. മുഖ്യമന്ത്രിക്ക്​ നിയമമറിയില്ലെങ്കിൽ അറിയുന്നവരോട്​ ചോദിച്ചറിയണമെന്ന്​ മോഹനദാസ് മാധ്യമങ്ങളോട്​ പറഞ്ഞു. എ.ജിയോടെങ്കിലും ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ഇത്തരമൊരു പരാമർശം നടത്തുമായിരുന്നില്ല. ശ്രീജിത്തി​​​​െൻറ കസ്​റ്റഡി മരണത്തിൽ ഇടപെടാൻ മനുഷ്യാവകാശ കമീഷന്​ അവകാശമുണ്ട്​. കസ്​റ്റഡി മരണത്തിൽ മനുഷ്യാവകാശ ലംഘനമുണ്ടായിട്ടുണ്ട്​. അത് ജനങ്ങളെ അറിയിക്കാൻ നിയമപരമായ ബാധ്യതയും കമീഷനുണ്ട്.

മരണത്തി​​​​െൻറ ഉത്തരവാദിത്തം പൊലീസിനാണ്. ഇത്തരം പൊലീസുകാർക്കെതിരെ മനുഷ്യാവകാശ കമീഷന് ഒ​േട്ടറെ പരാതി കിട്ടാറുണ്ട്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനുള്ള സർക്കാറി​​​​െൻറ അവകാശത്തിൽ കമീഷൻ ഇടപെട്ടിട്ടില്ല. ആരോപണവിധേയനായ ഒരാളെ പൊലീസിന് പരിശീലനം നൽകാൻ നിയോഗിച്ചതിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നിയമം അറിയാതെയാകും കമീഷനെ വിമർശിച്ചത്​. ജുഡീഷ്യറിയാണ്​ മികച്ചതെന്ന്​ മനസ്സിലാക്കി രാഷ്​ട്രീയം ഉപേക്ഷിച്ച് വന്നയാളാണ് താൻ. ഒരു രാഷ്​ട്രീയകക്ഷിയോടും തനിക്ക് മമതയില്ല. തനിക്ക്​ രാഷ്​ട്രീയമില്ല. നിയമപരമായ ബാധ്യത നിറവേറ്റുകമാത്രമാണ്​ ചെയ്​തത്​. സർക്കാറിനെതിരെയല്ല, ഉദ്യോഗസ്​ഥർക്കെതിരെയാണ്​ കമീഷൻ വിമർശനമുന്നയിച്ചത്​. താൻ പരിധി വിട്ടിട്ടില്ലെന്നും വിമർശനം ​െകാണ്ട്​ കമീഷ​​​​െൻറ പ്രവർത്തനം തടസ്സപ്പെടുത്താൻ കഴിയില്ലെന്നും മോഹനദാസ്​ മുന്നറിയിപ്പ്​ നൽകി. 

മനുഷ്യാവകാശ കമീഷൻ അവരുടെ പണിയെടുത്താൽ മതിയെന്നാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വിമർശിച്ചത്​. വരാപ്പുഴയിലെ ശ്രീജിത്തി​​​​െൻറ കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തൃപ്തനല്ലെന്നും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നും കമീഷൻ ആക്​ടിങ്​ ചെയർമാൻ നടത്തിയ പരാമർശമാണ്​ പിണറായിയെ ചൊടിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsHuman Rights Commissionmalayalam newscpm vs human rights commissionP Mohandas
News Summary - HUman rights commisssion acting chairman P Mohandas-Kerala news
Next Story