Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീബ്രാ ക്രോസിങ്: നടപടി കർശനമാക്കും കാൽനട സുരക്ഷ ഉറപ്പാക്കാൻ മനുഷ്യാവകാശ കമീഷൻ നിർദേശം

text_fields
bookmark_border
സീബ്രാ ക്രോസിങ്: നടപടി കർശനമാക്കും കാൽനട സുരക്ഷ ഉറപ്പാക്കാൻ മനുഷ്യാവകാശ കമീഷൻ നിർദേശം
cancel

തിരൂർ: സീബ്രാ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഡ്രൈവിങ് ആവർത്തിക്കാതിരിക്കാൻ പരിശോധനയും ബോധവത്കരണവും ശക്തമാക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് തിരൂർ ജോയന്റ് ആർ.ടി.ഒക്ക് നിർദേശം നൽകി.

തിരൂരിൽ സീബ്രാ ലൈനുകൾ അവഗണിച്ചുള്ള യാത്ര വർധിക്കുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. നിലവിലുള്ള സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കാനും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും കമ്മീഷൻ നിർദേശിച്ചു. തിരൂർ നഗരസഭ സെക്രട്ടറിക്കാണ് നിർദേശം നൽകിയത്.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിൽ സീബ്രാ ലൈനുകൾ ഉറപ്പാക്കാൻ മലപ്പുറം പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർക്കും നിർദേശം നൽകി. സീബ്രാ ക്രോസിങ്ങുകളിൽ നിർത്താതെ പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി ഉറപ്പാക്കണം. അപകടസാധ്യതയുള്ള സീബ്രാ ക്രോസിങ്ങുകളിൽ പൊലീസ്, ട്രാഫിക് നിയന്ത്രണം ശക്തമാക്കണമെന്നും തിരൂർ ഡി.വൈ.എസ്അ.പിക്ക് കമീഷൻ നിർദേശം നൽകി. ഉത്തരവിലെ നിർദേശങ്ങൾ നടപ്പാക്കാ’ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് വിവിധ വകുപ്പുകൾക്ക് ചുമതലകൾ നിശ്ചയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

സീബ്രാ ക്രോസിങ്ങുകൾ പുനഃസ്ഥാപിച്ചതിന്റെ വിവരങ്ങൾ, ട്രാഫിക് ബോർഡുകളുടെ നിലവിലെ സ്ഥിതി, നിയമലംഘനങ്ങൾക്കെതിരെ സ്വീകരിച്ച എൻഫോഴ്സ്മെന്റ് നടപടികൾ, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ എന്നിവ സംബന്ധിച്ച് തിരൂർ നഗരസഭ സെക്രട്ടറി, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ, തിരൂർ ജോയിന്റ് ആർ.ടി.ഒ, തിരൂർ ഡി.വൈ.എസ്.പി എന്നിവർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ഉത്തരവിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Human Rights Commission Orders Action to Ensure Zebra Crossing Safety
Next Story