Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനുഷ്യാവകാശ കമീഷൻ...

മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; ബാങ്ക് അപേക്ഷയിലും ചെക്കിലും ഇനി മലയാളവും

text_fields
bookmark_border
Human Rights Commission-noise machine
cancel

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ബാ​ങ്കു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​പേ​ക്ഷാ ഫോ​റം, ചെ​ക്ക് എ​ന്നി​വ​യി​ൽ മ​ല​യാ​ളം ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു. ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

അ​പേ​ക്ഷ​ക​ളി​ൽ ഇം​ഗ്ലീ​ഷി​നൊ​പ്പ​മാ​ണ് മ​ല​യാ​ള​വും ഉ​ൾ​പ്പെ​ടു​ത്തു​ക. സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ലും റി​സ​ർ​വ് ബാ​ങ്ക് ലൈ​സ​ൻ​സോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക്, മ​ല​പ്പു​റം ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക്, അ​ർ​ബ​ൻ ബാ​ങ്കു​ക​ൾ എ​ന്നി​വ​ക്കാ​ണ് മ​ല​യാ​ളം ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ​ഹ​ക​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മീ​ഷ​ൻ കേ​സ് തീ​ർ​പ്പാ​ക്കി. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ അ​ഖി​ലേ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayalamHuman Rights Commissionchequebank application
News Summary - Human Rights Commission intervened; Malayalam in bank application and cheque
Next Story