Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനുഷ്യാവകാശ ധ്വംസനങ്ങൾ...

മനുഷ്യാവകാശ ധ്വംസനങ്ങൾ ജനാധിപത്യ ഇന്ത്യക്ക് കളങ്കം -ബിഷപ്പ് ഡോ. അലക്സ് വടക്കുംതല

text_fields
bookmark_border
kannur protest
cancel
camera_alt

ഭീമ കൊ​റേഗാവ്​ കേസിൽ ഫാ. സ്​റ്റാൻ സ്വാമിയെ അറസ്​റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ നടന്ന പരിപാടിയിൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല സംസാരിക്കുന്നു

കണ്ണൂർ: രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഏറ്റവും വലിയ ജനാധിപത്യ രാഷ്​ട്രങ്ങളിലൊന്നായ ഇന്ത്യക്ക്​ കളങ്കമാണെന്ന് ബിഷപ്പ് ഡോ. അലക്സ് വടക്കുംതല. റാഞ്ചിയിലെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈശോസഭാ വൈദീകനായ ഫാ. സ്​റ്റാൻ സ്വാമിയെ ഭീമ കൊ​റേഗാവ്​ കേസിൽ എൻ.​െഎ.എ അറസ്​റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ച്​ കണ്ണൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്​റ്റാൻ സ്വാമി നടത്തുന്ന മനുഷ്യാവകാശ പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അദ്ദേഹത്തെ അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയിൽ നടമാടുന്ന തീവ്രമനുഷ്യാവകാശ ലംഘനങ്ങൾ രാജ്യത്തിന് നാണക്കേടാണ്. അത് ലോകത്തിൽ നമ്മുടെ പൈതൃകത്തിനും അഭിമാനത്തിനും കളങ്കം ഏൽപ്പിക്കുന്നതാണെന്നും ഫാ.അലക്സ് വടക്കുംതല കുറ്റപ്പെടുത്തി.

ഹാഥറസിലെ ദലിത് പെൺകുട്ടിക്കുണ്ടായ ക്രൂര പീഡനവും അതേതുടർന്ന് അരങ്ങേറിയ നീതിനിഷേധവും വലിയ തിന്മകളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. മെഴുകുതിരി കത്തിച്ചുകൊണ്ട് കണ്ണൂർ കാൽടെക്സ് ഗാന്ധി സ്‌ക്വയറിൽ നടത്തിയ കൂട്ടായ്മയിൽ ഈശോസഭ സന്യാസസഭാംഗം ഫാ. ജോ മാത്യു, കെ.ൽ.സി.എ സംസ്ഥാന പ്രസിഡൻറ്​ ആൻറണി നൊറോണ, എൻ.കെ.ഡി.സി.എഫ് രൂപത ട്രഷറർ ജെറി, ഉർസുലിൻ സന്യാസസഭ പ്രൊവിൻഷ്യൽ സിസ്​റ്റർ വീണ എന്നിവർ സംസാരിച്ചു.

ഭീമ കൊ​റേഗാവ്​ കേസിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്​റ്റാൻ സ്വാമിയെ റാഞ്ചിക്കടുത്തുള്ള ബഗെയ്​ച്ചയിലെ വസതിയിൽനിന്ന്​ എൻ.ഐ.എ കഴിഞ്ഞിദിവസമാണ്​ കസ്​റ്റഡിയിലെടുത്തത്​. കഴിഞ്ഞ 50 വർഷമായി ഝാർഖണ്ഡിലെ പട്ടികവർഗക്കാരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് 83കാരനായ സ്​റ്റാൻ സ്വാമി​.​

ജൂലൈ 27 മുതൽ 30 വരെയും ആഗസ്​റ്റ്​ 16നുമായി അഞ്ചു ദിവസങ്ങളിൽ എൻ.ഐ.എ 15 മണിക്കൂർ തന്നെ ചോദ്യം ചെയ്​​തതായി പ്രസ്​താവനയിൽ സ്വാമി വ്യക്​തമാക്കിയിരുന്നു. മാവോവാദികളുമായി സ്വാമിക്ക്​ ബന്ധമുണ്ടെന്ന്​ തെളിയിക്കുന്ന രേഖകൾ അദ്ദേഹത്തി​െൻറ കമ്പ്യൂട്ടറിൽനിന്ന്​ ലഭി​​ച്ചെന്നായിരുന്നു അന്വേഷണ സംഘത്തി​െൻറ ആരോപണം. എന്നാൽ, അവയെല്ലാം കെട്ടിച്ചമച്ചതാണെന്നും കള്ളത്തരത്തിലൂടെ ത​െൻറ കമ്പ്യൂട്ടറിൽ എത്തിച്ചതാണെന്നും സ്വാമി പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhima Koregaonniastan swamy
News Summary - Human rights abuses tarnish democratic India
Next Story