മനുഷ്യാവകാശ കമീഷൻ ചെയര്മാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതാണ് നല്ലത് -കോടിയേരി
text_fieldsതിരുവനന്തപുരം: മനുഷ്യാവകാശ കമീഷൻ ചെയർമാൻ രാജിവെച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതാണ് നല്ലതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ കമീഷൻ ചെയർമാൻ രാഷ്ട്രീയനേതാവിനെപ്പോലെ അഭിപ്രായം പറയാൻ പാടില്ലെന്ന് പാർട്ടിയുടെ നിലപാടാണ് ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസ് അംഗീകരിച്ചത്.
കോൺഗ്രസിനേപ്പോലെയോ, ആർ.എസ്.എസിനെപ്പോലെയോ ഉള്ള സംഘടനയല്ല സി.പി.എം. കൂട്ടായി ചർച്ച ചെയ്താണ് പാർട്ടി നയം തീരുമാനിക്കുന്നത്. മൂന്നാംമുറ പാടില്ലെന്നാണ് എൽ.ഡി.എഫ് സർക്കാറിെൻറ നയം. കസ്റ്റഡിയിലെടുക്കുന്ന ആളിനെ പീഡിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അത്തരം ഉദ്യോഗസ്ഥർ സർവിസിലുണ്ടാകില്ല. ചെയർമാൻ സ്ഥാനം രാജിെവച്ചശേഷം അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം നടത്തട്ടെയെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
