Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.കെ.ജി...

യു.കെ.ജി വിദ്യാർഥിയെക്കൊണ്ട് ഛർദി കോരി​െച്ചന്ന്​; മനുഷ്യാവകാശ കമീഷൻ കേെസടുത്തു 

text_fields
bookmark_border
child-rights
cancel

കൊ​ച്ചി: യു.​കെ.​ജി വി​ദ്യാ​ർ​ഥി​യെ​ക്കൊ​ണ്ട് സ്കൂ​ൾ അ​ധി​കൃ​ത​ർ ഛർ​ദി കോ​രി​െ​ച്ച​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ വി​ദ്യാ​മ​ന്ദി​ര​ത്തി​നെ​തി​രെ​യാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ഛർ​ദി​ച്ച നാ​ല​ര വ​യ​സ്സു​കാ​ര​നെ​ക്കൊ​ണ്ട് അ​ധ്യാ​പി​ക ഇ​ത്​ കോ​രി​ച്ചെ​ന്ന്​ ഇ​വ​ർ ആ​രോ​പി​ച്ചു. പാ​ത്ര​ത്തി​ലേ​ക്കാ​ണ്​ അ​വ​ശി​ഷ്​​ടം വീ​ണ​ത്. കു​ട്ടി​യു​ടെ വ​സ്ത്ര​ത്തി​ലും പാ​ത്ര​ത്തി​നോ​ട് ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന തു​ണി​യി​ലും ഛർ​ദി വീ​ണു. ഇ​തു​ക​ണ്ട അ​ധ്യാ​പി​ക കു​ട്ടി​യെ​െ​ക്കാ​ണ്ടു​ത​ന്നെ പാ​ത്രം എ​ടു​പ്പി​ക്കു​ക​യും തു​ണി ക​ഴു​കി​ക്കു​ക​യും ചെ​യ്തു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ഛർ​ദി വീ​ണ പാ​ത്ര​വും ന​ന​ഞ്ഞ തു​ണി​യും എ​ടു​ത്തു​െ​വ​പ്പി​ച്ചു. ഇ​തേ ഭ​ക്ഷ​ണ​മാ​ണ് ഉ​ച്ച​ക്ക് ക​ഴി​ക്കാ​ൻ ന​ൽ​കി​യ​ത്. അ​നാ​രോ​ഗ്യം അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​ക്ക് വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​നോ വീ​ട്ടി​ൽ അ​റി​യി​ക്കാ​നോ സ്കൂ​ൾ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്ന് പി​താ​വ് ആ​ർ. അ​ജേ​ഷ് പ​റ​ഞ്ഞു. വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യു​ടെ ബാ​ഗി​ൽ​നി​ന്ന്​ ദു​ർ​ഗ​ന്ധം വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.

സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ സം​ഭ​വം അ​വ​ർ സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. സം​ഭ​വം അ​റി​ഞ്ഞ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സ്​​കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ സ്വ​മേ​ധ​യ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​രു അ​ധ്യാ​പ​ക​​െൻറ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണി​തെ​ന്ന് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത്​ ജു​വ​നൈ​ൽ ജ​സ്​​റ്റി​സ് നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshuman rights commisionchild rightsmalayalam newschild Tortur
News Summary - Human right commision against Tortur of UKG students-Kerala news
Next Story