യു.ഡി.എഫിന് വോട്ടുചെയ്തവരും മനുഷ്യ മഹാശൃംഖലയിൽ കണ്ണികളായി -കെ. മുരളീധരൻ
text_fieldsകോഴിക്കോട് യു.ഡി.എഫിന് വോട്ടുചെയ്ത ആളുകളും ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ അണി ചേർന്നിട്ടുണ്ടെ ന്ന് കെ. മുരളീധരന്‍ എംപി. ഭയന്നുപോയ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷകരാകാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ലെന്നും താനടക ്കം ജയിച്ചത് ആ മനുഷ്യരുടെ വോട്ടുകൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.
താമരക്കുമ്പിളില്‍ അല്ല മമ ഹൃദയമെന്ന് അ ദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും അങ്ങനൊരു ചിന്ത ഉണ്ടായിട്ടില്ല. കെ.പി.സി.സി പട്ടികയില്‍ യുവാക ്കളും സ്ത്രീകളും കുറഞ്ഞത് ന്യൂനതയായെന്നും അദ്ദേഹം വിമര്‍ശിച്ചു. കോഴിക്കോട്ടെ കോണ്‍ഗ്രസ് വേദിയിലായിരുന്നു മുരളീധരെൻറ വിമര്‍ശനം.
കെ.പി.സി.സി പുനഃസംഘടന പട്ടികയെ കുറിച്ച് വിമർശിച്ചത് രാഷ്ട്രീയകാര്യ സമിതി വിളിച്ചു ചേർക്കാത്തതിനാലാണന്നും അഞ്ച് മാസത്തോളമായി സമിതി വിളിച്ചു ചേർക്കാത്തത് തെൻറ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് നേതൃത്വത്തിൽ നടന്ന മനുഷ്യ മഹാശൃംഖലയില്‍ കലാ, സാഹിത്യ, സാംസ്ക്കാരിക രംഗത്ത പ്രമുഖരും എ.പി, ഇ.കെ വിഭാഗം സുന്നികളും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ കണ്ണികളായി.
