Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നത് മണിക്കൂറുകൾ

text_fields
bookmark_border
wayanad churam
cancel

വൈത്തിരി: വയനാട് ചുരത്തിൽ ശനിയാഴ്ച രാത്രി ചരക്കു ലോറി കേടായതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകൾ. എട്ടാം വളവിനു മുകളിലായി മൾട്ടി ആക്സിൽ ചരക്കു ലോറി രാത്രി ഒൻപതര മണിയോടെ കേടുവരികയായിരുന്നു. വാരാന്ത്യ ദിവസമായത് കൊണ്ട് ചുരം കയറുന്ന നൂറു കണക്കിന് വാഹനങ്ങളുടെ നിര ചുരത്തിൽ അനുഭവപ്പെട്ടു. ഞായറാഴ്ച പുലർച്ചെയും വലിയതോതിൽ ചുരത്തിൽ ഗതാഗതകുരുക്കുണ്ടായിരുന്നു.

ഓണാവധിക്കു പുറപ്പെട്ടവരും ദീർഘദൂര ടൂറിസ്റ്റ് ബസുകളും ചുരത്തിൽ കുടുങ്ങി. വാഹന ബാഹുല്യം കൂടി വന്നപ്പോൾ ഞായറാഴ്ച ഉച്ചവരെ അടിവാരം മുതൽ ലക്കിടി വരെ കുരുക്ക് നീണ്ടു. മണിക്കൂറുകളെടുത്താണ് വാഹനങ്ങൾ ചുരം താണ്ടിയത്. ഓണാവധി കൂടി വരുന്നതോടെ ചുരത്തിൽ വാഹന കുരുക്കുകളുടെ ദിനങ്ങളായിരിക്കും ഇനിയുള്ള ദിവസങ്ങളിൽ അനുഭവപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - huge traffic block in wayanad churam road
Next Story