കണക്കിലൊതുങ്ങാതെ പ്രളയ നഷ്ടം
text_fieldsകൃഷി 1430 കോടി
തിരുവനന്തപുരം: പ്രളയത്തിൽ സംസ്ഥാനത്ത് 1430,72,13,182 കോടി രൂപയുടെ കൃഷി നാശം. 59,321 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 3,23,833 കർഷകരെ ബാധിച്ചെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. 27,041.3 ഹെക്ടർ സ്ഥലത്തെ നെൽകൃഷി നശിച്ചതിലൂടെ 405,62,07,900 രൂപയുടെ നഷ്ടമുണ്ടായി. തെങ്ങുകൾക്കുണ്ടായ നഷ്ടം 39,92,55,039 രൂപയാണ്. 3960.5 ഹെക്ടറിലെ പച്ചക്കറികൾ നശിച്ചു.
866.21 ഹെക്ടറിലെ കുരുമുളകും 90.65 ഹെക്ടറിലെ കാപ്പിയും 10,409 ഹെക്ടറിലെ കപ്പയും 3538 ഹെക്ടറിലെ ഏലവും നശിച്ചു. 5158.18 ഹെക്ടറിലെ 1,28,95,461 കുലച്ച വാഴകളും 1710 ഹെക്ടറിലെ 42,75,106 കുലക്കാത്ത വാഴകളും നശിച്ചു. 552.38 ഹെക്ടറിലെ ടാപ് ചെയ്യുന്ന റബറും 185.14 ഹെക്ടറിലെ ടാപ് ചെയ്യാത്ത റബറും നഷ്ടമായി.

ഫിഷറീസ്, ഹാര്‍ബര്‍ 548.47 കോടി
തിരുവനന്തപുരം: പ്രളയംമൂലം ഫിഷറീസ്-ഹാര്‍ബര്‍ എന്‍ജിനീയറിങ് മേഖലകളില്‍ പ്രാഥമിക വിലയിരുത്തലില്‍ 548.47 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പൂര്‍ണമായി നശിച്ച ബോട്ടുകളുടെ വിപണിമൂല്യം 26 കോടി രൂപയാണ്. ഭാഗികമായി നശിച്ചവ നവീകരിക്കാൻ 21.5 കോടി രൂപ വേണ്ടിവരും.
34 ലക്ഷം രൂപയുടെ മത്സ്യബന്ധന ഉപകരണങ്ങളും വലകളും നശിച്ചു. 10 ലക്ഷം രൂപയുടെ വലകളും മത്സ്യബന്ധന ഉപകരണങ്ങളും ഭാഗികമായി നശിച്ചു. മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങള്‍ പൂർണമായി നശിച്ചതില്‍ 43.27 കോടിയും ഭാഗികമായി നശിച്ചതില്‍ 42.65 കോടി രൂപയുമാണ് നഷ്ടം. വാഹനങ്ങള്‍, ഓഫിസ് കെട്ടിടങ്ങള്‍, ഫര്‍ണിച്ചര്‍, ഓഫിസ് ഉപകരണങ്ങള്‍ എന്നിവ നശിച്ചതിലൂടെ 10.30 കോടി രൂപയുടെ നഷ്ടമുണ്ടായി. അക്വാകള്‍ച്ചര്‍ മേഖലയില്‍ 109.72 കോടി രൂപയാണ് നഷ്ടം. കൂടാതെ മത്സ്യ ഉൽപാദനത്തിനും സംരക്ഷണത്തിനുമുള്ള ഉപകരണങ്ങളും നശിച്ചു.
പേമാരിയില്‍ 669 ബോട്ടുകളും വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഇതില്‍ ഏഴ് വള്ളങ്ങള്‍ പൂര്‍ണമായും 452 വള്ളങ്ങള്‍ ഭാഗികമായും നശിച്ചു. 2.37 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീരദേശ റോഡുകള്‍ക്ക് വ്യാപക നാശമുണ്ടായി. റോഡുകള്‍ നന്നാക്കാന്‍ 208 കോടി രൂപ വേണ്ടിവരും. സംസ്ഥാനത്തെ 63 ഫിഷിങ് ഹാര്‍ബറുകളില്‍ മണ്ണ് അടിഞ്ഞുകൂടി. ഇത്തരം ഹാര്‍ബറുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉപയോഗിക്കത്തക്കരീതിയില്‍ സൗകര്യം ഒരുക്കുന്നതിന് ഡ്രഡ്ജിങ് നടത്തണം. 63 കോടി രൂപയാണ് ഇതിനായി കണക്കാക്കിയിട്ടുള്ളത്. 15 ഹാര്‍ബറുകൾ നവീകരിക്കാൻ 70 കോടി രൂപ വേണ്ടിവരും.
മൃഗസംരക്ഷണം 172 കോടി
തിരുവനന്തപുരം: പ്രളയത്തിൽ മൃഗസംരക്ഷണരംഗത്ത് 172.08 കോടി രൂപയുടെ നഷ്ടം. 5163 പശുക്കളും 5166 കന്നുകുട്ടികളും ചത്തു. 1089 കിടാരികൾ, 6054 ആട്, 527 എരുമ, 22,838 കോഴി, 3150 മുയൽ, 4,42,746 താറാവ് എന്നിവ ചത്തു. 10,612 തൊഴുത്തുകൾ പൂർണമായി തകർന്നു. ടൺ കണക്കിന് കാലിത്തീറ്റയും ഇല്ലാതായി. ഏറണാകുളം ജില്ലയിൽ 47 വളർത്തുനായ്ക്കൾ ചത്തതായും വകുപ്പ് അധികൃതർ അറിയിച്ചു.
വൈദ്യുതി ബോർഡ് 820 കോടി
തിരുവനന്തപുരം: പ്രളയത്തിൽ വൈദ്യുതി ബോർഡിന് 820 കോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. ബോർഡിെൻറ സംവിധാനങ്ങൾക്കുണ്ടായ നഷ്ടം 350 കോടി രൂപയുടേതാണ്. 470 കോടിയുടെ വരുമാനനഷ്ടവും കണക്കാക്കുന്നു. 50 സബ്സ്റ്റേഷനുകള്‍ നിർത്തിവെക്കേണ്ടിവന്നു. അഞ്ച് വൻകിട വൈദ്യുതി നിലയങ്ങൾ തകരാറിലായി. നാല് ചെറുകിട വൈദ്യുതി നിലയങ്ങള്‍ പൂർണമായി വെള്ളത്തിനടിയിലായി. ലോവർ പെരിയാർ അടക്കം നിലയങ്ങൾ അറ്റകുറ്റപ്പണി നടത്തേണ്ടിവരും.
30,000 പോസ്റ്റുകള്‍ മറിഞ്ഞു. 4,000 കിലോമീറ്റര്‍ അനുബന്ധ ലൈനുകളും വെള്ളത്തിനടിയിലായി. ഉരുൾപൊട്ടലിലും മറ്റുമായി നിരവധി ഇടങ്ങളില്‍ വൈദ്യുതി ലൈനുകള്‍ തന്നെ ഒലിച്ചുപോയി. 25,60,112 വൈദ്യുതി കണക്ഷനുകളാണ് പേമാരിയിൽ തകരാറിലായത്. ആഴ്ചകൾ നീണ്ട ശ്രമത്തിൽ 31,141 എണ്ണം ഒഴികെ ബാക്കിയെല്ലാം പുനഃസ്ഥാപിച്ചു.
ആരോഗ്യവകുപ്പ് 120 കോടി
തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്ന് 168 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേടുപാട് സംഭവിച്ചതായി മന്ത്രി കെ.കെ. ശൈലജ. ഇതില്‍ 22 ആശുപത്രികള്‍ പൂര്‍ണമായും ഉപയോഗശൂന്യമായി. 50 ആശുപത്രികള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിക്കുകയും 96 ആശുപത്രികള്‍ക്ക് ഭാഗീകമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പ്രാഥമികവിവരങ്ങളുടെ അടിസ്ഥാനത്തില്‍ 120 കോടിയുടെ നാശനഷ്ടമാണുണ്ടായത്. ആശുപത്രി കെട്ടിടങ്ങള്‍ക്ക് 80 കോടി രൂപയുടെയും ഉപകരണങ്ങള്‍ക്ക് 10 കോടി രൂപയുടെയും ഫര്ണിചറുകള്ക്ക് 10 കോടി രൂപയുടെയും മരുന്നുകള്‍ക്ക് 20 കോടി രൂപയുടെയും നഷ്ടമുണ്ടായി.
വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ നഷ്ടം പൂര്‍ണമായും കണക്കാക്കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികള്‍ പുനഃസൃഷ്ടിക്കാനായി വലിയ ഏജന്‍സികള്‍ മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യർഥിച്ചു. 22 ആശുപത്രികളുടെ പുനര്‍നിര്‍മാണത്തിന് മാത്രം 50.05 കോടി രൂപയുടെ ചെലവ് വരും. വലിയ തോതില്‍ കേടുപാട് പറ്റിയ 50 ആശുപത്രികളുടെ പുനരുദ്ധാരണത്തിന് 20.30 കോടി ചെലവാകും.
സിവിൽ സെപ്ലെസ് ഏഴു കോടി
തിരുവനന്തപുരം: സിവിൽ സപ്ലൈസ് വകുപ്പിന് ഏഴു കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക റിേപ്പാർട്ട്. സിവിൽ സൈപ്ലസ് കോർപറേഷനും റേഷൻ കടകൾക്കും നഷ്ടമുണ്ട്. അത് തയാറാക്കിവരുന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
