Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസ മേഖലയിൽ വൻ...

വിദ്യാഭ്യാസ മേഖലയിൽ വൻ വളർച്ചയെന്ന് മന്ത്രി; സ്കൂളുകളിലെ അധ്യാപകരുടെ കുറവ് പരിഹരിക്കും

text_fields
bookmark_border
v sivankutty
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകരുടെ കുറവ് പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അധ്യാപകരുടെ ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ അറിയിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനം ലഭിക്കുന്ന അധ്യാപകരെത്തുന്നത് വരെ പി.ടി.​എ നിയമിച്ചവർക്ക് തുടരാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിദ്യഭ്യാസമേഖലയിൽ വൻ വളർച്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

10.84 ലക്ഷം കുട്ടികളാണ് കഴിഞ്ഞ വർഷം പൊതുവിദ്യാലയങ്ങളിലെത്തിയത്. ഈ വർഷം അഞ്ച് ലക്ഷം കുട്ടികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും വിദ്യാഭ്യാസമന്ത്രി നിർദേശിച്ചു. മാസ്കും സാനിറ്റൈസറും ഉറപ്പാക്കണം. വാക്സിൻ ലഭിക്കാത്തവർക്ക് എത്രയും പെട്ടെന്ന് അത് കൊടുക്കാനുള്ള ക്രമീകരണമൊരുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ര​ണ്ട്​ വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ ബു​ധ​നാ​ഴ്ച അ​ധ്യ​യ​നാ​രം​ഭം. ഒ​ന്നാം ക്ലാ​സി​ലേ​ക്കു​ള്ള മൂ​ന്ന​ര​ല​ക്ഷ​ത്തോ​ളം ന​വാ​ഗ​ത​ർ ഉ​ൾ​പ്പെ​ടെ 42.9 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ വീ​ണ്ടും പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ​കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മി​ലാ​യി​രു​ന്നു അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School reopeningV Sivankutty
News Summary - Huge growth in education sector in the state; The shortage of teachers in schools will be addressed
Next Story