കരിപ്പൂരിൽ ആറ് യാത്രക്കാരിൽനിന്നായി വൻ സ്വർണവേട്ട
text_fieldsകരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് യാത്രക്കാരിൽനിന്നായി വൻ സ്വർണവേട്ട. എയർ കസ്റ്റംസ് ഇന്‍റലിജൻസാണ് സ്വർണം പിടിച്ചത്. കഴിഞ്ഞദിവസം എയർ അറേബ്യ വിമാനത്തിൽ അബൂദബിയിൽ നിന്നെത്തിയ കാസർകോട് സ്വദേശികളിൽനിന്ന് 11,201 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചത്. അഹമ്മദ് റിയാസ്, മുഹമ്മദ് ഷൽസാൻ, അബ്ദുൽ ഇർഫാദ് എന്നിവരിൽനിന്നാണ് സ്വർണം പിടിച്ചത്. സ്വർണം മിശ്രിതരൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഈ സ്വർണം വേർതിരിച്ചിട്ടില്ല.
ഷാർജയിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിലെത്തിയ കൊണ്ടോട്ടി സ്വദേശി സാക്കിറുദ്ദീനിൽനിന്ന് 855 ഗ്രാം സ്വർണമിശ്രിതം പിടികൂടി. റിയാദിൽ നിന്നെത്തിയ കോഴിക്കോട് വലിയപറമ്പ് സ്വദേശി നിസാർ, കൂടരഞ്ഞി സ്വദേശി അഫ്സൽ എന്നിവരിൽനിന്ന് 41.21 ലക്ഷം രൂപ വിലവരുന്ന 798 ഗ്രാം സ്വർണവും പിടികൂടി. നിസാറിൽനിന്ന് 20.29 ലക്ഷത്തിന്‍റെ 393 ഗ്രാമും അഫ്സലിൽനിന്ന് 20.91 ലക്ഷത്തിന്‍റെ 405 ഗ്രാമുമാണ് പിടിച്ചത്.