Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ...

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.87 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി

text_fields
bookmark_border
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.87 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി
cancel
camera_alt

കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നു പിടികൂടിയ സ്വർണം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരനിൽ നിന്ന് 1.87 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഞായറാഴ്ച പുലർച്ച ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയ കാസർക്കോട് കുമ്പള അരീക്കണ്ടി സ്വദേശി അബ്ദുൾ റഷീദിൽ നിന്നാണ് 1281.7 ഗ്രാം സ്വർണം പിടിച്ചത്. മിശ്രിത രൂപത്തിലുള്ള സ്വർണം നാലു ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

സ്വർണത്തിന് 1,87,51,271 രൂപ വില വരും. കോഴിക്കോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിലെ പ്രതിയായ അബ്ദുൾ റഷീദ് വിമാനത്താവളത്തിലെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗത്തിൽ കസ്‌റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. പ്രതിയെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. തുടർന്നു ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഇത്ര വലിയ അളവിൽ സ്വർണം പിടിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur international airportCustoms departmentgold huntLatest News
News Summary - Huge gold haul at Kannur airport; Customs seizes gold worth Rs 1.87 crore
Next Story