ചങ്ങനാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsഷെറോൺ നജീബ്
കോട്ടയം: ചങ്ങനാശ്ശേരിയിൽ 10 കിലോയോളം കഞ്ചാവുമായി ചങ്ങനാശ്ശേരി സ്വദേശി പിടിയിലായി. അക്രമണം, കഞ്ചാവ് വിൽപന അടക്കം നിരവധി കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി സ്വദേശി ഷെറോൺ നജീബാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധസേന, ചങ്ങനാശ്ശേരി പോലീസ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.
ഒഡിഷയിൽ നിന്നും ട്രെയിനിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്.
അന്തർ സംസ്ഥാന കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട സംഘങ്ങളിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും കഞ്ചാവ് കടത്തലുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ടെന്നും പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

