Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം മെഡിക്കൽ...

കോട്ടയം മെഡിക്കൽ കോളേജിന് സമീപം വൻ തീപിടിത്തം; കട കത്തിനശിച്ചു

text_fields
bookmark_border
Huge fire near Kottayam Medical College; The shop was burnt down
cancel

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപമുള്ള കടയിൽ വൻ തീപിടിത്തം. മെഡിക്കൽ കോളേജിന് എതിർവശത്തുള്ള യുണൈറ്റഡ് ബിൽഡേഴ്‌സ് എന്ന വാണിജ്യ സമുച്ചയത്തിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കടയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

ഞായറാഴ്ച രാവിലെ 9 .45ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന കടയാണിത്. രണ്ട് മണിക്കൂറിന് ശേഷമാണ് അഗ്നിശമന സേനക്ക് കടക്ക് ഉള്ളിലേക്ക് കടക്കാനായത്.

അടുത്തുള്ള ഹോട്ടൽ ജീവനക്കാരനാണ് കടക്ക് ഉള്ളിൽ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടൻതന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമനസേന എത്തുന്നതിനു മുൻപ് തന്നെ ഹോട്ടൽ ജീവനക്കാർ കടയിലേക്ക് വെള്ളമടിച്ച് തീ അണയ്ക്കാൻ ശ്രമം തുടങ്ങിയിരുന്നു. തീ അണച്ച് അകത്ത് കയറിയാൽ മാത്രമേ അടുത്തുള്ള കടകളിലേക്ക് തീ പടർന്നിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കൂ അടുത്തുള്ള കടകൾ പെട്ടന്ന് തീ പടരുന്ന സാധനങ്ങൾ വിൽക്കുന്ന കടകളാണ്. അടുത്തുള്ള എ.ആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam medical collegefire
News Summary - Huge fire near Kottayam Medical College; The shop was burnt down
Next Story