Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത്​ വൻ...

കൊല്ലത്ത്​ വൻ തീപിടിത്തം, ഹാർഡ്‌വെയർ ​കട​ കത്തി നശിച്ചു

text_fields
bookmark_border
കൊല്ലത്ത്​ വൻ തീപിടിത്തം, ഹാർഡ്‌വെയർ ​കട​ കത്തി നശിച്ചു
cancel

കൊല്ലം: കാവനാട്​ മണിയത്ത്​മുക്കിൽ വൻ തീപിടിത്തം. ദേശീയപാതയോരത്തെ ഹാർഡ്‌വെയർ കടയിലാണ്​ തീപിടിത്തമുണ്ടായത്​. കടയും സാധനങ്ങളും പൂർണമായും കത്തിനശിച്ചു. മറ്റ്​ അത്യാഹിതങ്ങളില്ല.

സാനിറ്ററി, ഇലക്​ട്രോണിക്​ ഉൽപന്നങ്ങളും പെയിന്‍റും പോലുള്ള സാധനങ്ങൾ വിൽക്കുന്ന ആർ.എസ്​ സാനിറ്ററി എന്ന കടയിൽ ഞായറാഴ്ച രാവിലെ 10.30ഓടെയാണ്​ സംഭവം​​. ഉടമ പ്രതാപൻ രാവിലെ കട തുറന്ന്​ വിളക്ക്​ തെളിച്ച​ ശേഷം അടച്ച്​ പുറത്ത്​ പോയതിന്​ പിന്നാലെയാണ്​ കടക്കുള്ളിൽ തീ കത്തിപടരുന്നത്​ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്​. നാട്ടുകാർ ആദ്യം തീയണക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം പടർന്നുപിടിച്ചു. തുടർന്ന്​ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

പ്രദേശമാകെ കറുത്തപുക പടർന്നത്​ രക്ഷാപ്രവർത്തനം ദുസഹമാക്കി. കടയുടെ ഷട്ടർ പൊളിച്ചാണ്​ അകത്തേക്ക്​ ​വെള്ളം ഒഴിച്ചത്​. അഗ്നിരക്ഷാസേന ഉദ്യോഗസസ്ഥർ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ്​​ തീപൂർണമായും അണച്ചത്​. ചാമക്കട, കടപ്പാക്കട, ചവറ എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം അഗ്നിരക്ഷായൂനിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ഉടമയുടെ വീടും കടയുടെ സമീപത്താണ്​. ജിംനേഷ്യത്തിൽ നിൽക്കുകയായിരുന്ന താൻ വിവരമറിഞ്ഞ്​ എത്തിയപ്പോഴേക്കും മിക്കവാറും സാധനങ്ങൾ കത്തിയിരുന്നതായി ഉടമ പ്രതാപൻ പറയുന്നു. മൂന്നു കോടി രൂപയുടെ സാധനങ്ങൾ കടയിലുണ്ടായിരുന്നതായും ഇദേഹം പറഞ്ഞു. തീ പിടിത്തത്തിന്​ പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire accidentkollam
News Summary - huge fire broke out in Kollam hardware store
Next Story