കൊണ്ടോട്ടിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച വൻ സ്ഫോടകശേഖരം പിടികൂടി
text_fieldsെകാണ്ടോട്ടി: കോഴിക്കോട്^പാലക്കാട് ദേശീയപാതയിലെ മോങ്ങത്ത് ട്രക്കിൽനിന്നും സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽനിന്നുമായി ഏഴ് ടണ്ണോളം സ്ഫോടകവസ്തു ശേഖരം പിടികൂടി. മലപ്പുറം ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റക്ക് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച പുലർച്ച കൊണ്ടോട്ടി എസ്.െഎ ആർ. രഞ്ജിത്തിെൻറ നേതൃത്വത്തിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. ട്രക്ക് ൈഡ്രവർമാരായ കാസർകോട് കടിമേനി തോട്ടുമണ്ണിൽ വീട്ടിൽ ടി.എ. േജാർജ് (40), കർണാടക ചിക്മംഗളൂർ കൽക്കാര വീട്ടിൽ ഹക്കീം (32) എന്നിവരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

കർണാടകയിലെ ഹാസനിൽനിന്ന് മോങ്ങത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് പിടികൂടിയതെന്ന് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ട്രക്കിൽ ആട്ടിൻകാഷ്ഠവും കോഴിക്കാഷ്ഠവും നിറച്ച ചാക്കുകൾക്ക് അടിയിലായിട്ടായിരുന്നു സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചത്. പരിശോധനയിൽ 10,000 ഒാർഡിനറി ഡിറ്റനേറ്റർ, 270 ബോക്സിലായി 6,750 കിലോഗ്രാം വരുന്ന 54,810 ജലാറ്റിൻ സ്റ്റിക്ക്, 38,872.6 മീറ്റർ വരുന്ന 213 റോൾ സേഫ്റ്റി ഫ്യൂസ് എന്നിവ പിടികൂടി. തുടർന്ന് രാവിലെ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, ഇൻസ്െപക്ടർ എം. മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ 7,000 ഇലക്ട്രിക്ക് ഡിറ്റേനറ്ററും 21,045 മീറ്റർ സേഫ്റ്റി ഫ്യൂസും പിടികൂടി.
മേൽമുറി ആലത്തൂർപടി സ്വദേശി ബാസിത്തിെൻറ നിയന്ത്രണത്തിലുള്ളതാണ് ഗോഡൗണെന്ന് പൊലീസ് പറഞ്ഞു.

ഗോഡൗൺ കോട്ടയം സ്വദേശിക്ക് മരവ്യവസായത്തിനായി കൈമാറിയിരുന്നെങ്കിലും ഒരു മാസം മുമ്പ് ബാസിത്ത് തിരികെ വാങ്ങിയതായാണ് പൊലീസിന് ലഭിച്ച വിവരം. മറ്റുള്ളവർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നതും അന്വേഷിക്കും. ലൈസൻസില്ലാതെ അനധികൃതമായും ആവശ്യമായ സുരക്ഷയില്ലാതെയും സ്ഫോടകവസ്തു കടത്താൻ ശ്രമിച്ചതിനാണ് കേസ്. പിടികൂടിയ വസ്തുക്കൾ സൂക്ഷിക്കാനാവശ്യമായ സൗകര്യം ജില്ലയിൽ ലഭ്യമല്ല. കോടതിയുടെ നിർദേശപ്രകാരം എക്സ്പ്ലോസീവ് കൺട്രോളറുമായി ആലോചിച്ചാണ് തുടർനടപടി സ്വീകരിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.