Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാങ്കോക്കിൽ നിന്ന് ടൂർ...

ബാങ്കോക്കിൽ നിന്ന് ടൂർ കഴിഞ്ഞ് മടങ്ങവേ കൊണ്ടുവന്നത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു വിദ്യാർഥികൾ പിടിയിൽ

text_fields
bookmark_border
ബാങ്കോക്കിൽ നിന്ന് ടൂർ കഴിഞ്ഞ് മടങ്ങവേ കൊണ്ടുവന്നത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു വിദ്യാർഥികൾ പിടിയിൽ
cancel

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പത്ത്​ കോടിയുടെ കഞ്ചാവ്​ വേട്ട. പത്ത്​ കിലോ ഹൈബ്രിഡ്​ കഞ്ചാവാണ്​ കസ്റ്റംസ്​ വിഭാഗം പിടിച്ചെ​ടുത്തത്​. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ട്​ വിദ്യാർഥികൾ പിടിയിലായി.

ഇവരുടെ യാത്രാബാഗിൽ പ്ലാസ്റ്റിക്​ പൊതികളിലായിരുന്നു കഞ്ചാവ്​ സൂക്ഷിച്ചിരുന്നത്​. സംശയം തോന്നി ബാഗ്​ പരിശോധിച്ചപ്പോഴാണ്​ കഞ്ചാവ് പിടികൂടിയത്​. ബാങ്കോക്കിൽനിന്ന്​ സിങ്കപ്പൂർ വഴി വന്ന സ്​കൂട്ട്​ എയർലൈൻസിലാണ്​ ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ ​വന്നിറങ്ങിയത്​.

ബാങ്കോക്കിൽ നിന്ന് ടൂർ കഴിഞ്ഞ് മടങ്ങവേ കൊണ്ടുവന്നത് 10 കോടിയുടെ ഹൈബ്രിഡ്​ കഞ്ചാവ്; തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു വിദ്യാർഥികൾ പിടിയിൽപിടിയിലായവരുടെ പേരുവിവരം കസ്റ്റംസ്​ പുറത്തുവിട്ടിട്ടില്ല. ബംഗളൂരുവിൽ വിദ്യാർഥികളായ ഇവരിലൊരാൾ പെൺകുട്ടിയാണ്. ടൂർപോയി തിരിച്ചുവരുമ്പോഴായിരുന്നു ലഹരികടത്ത്​.

യാത്രക്കാരെ കാമറകളിലൂടെ നിരീക്ഷിക്കുന്നതിനിടെ സംശയം തോന്നി തടഞ്ഞു​വെക്കുകയും പിന്നീട്​ ബാഗ്​ പരിശോധിക്കുകയുമായിരുന്നു. ഇത്രയും വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ആദ്യമായാണ് പിടികൂടുന്നത്. ഇവർ സ്ഥിരമായി വിദേശത്തുനിന്ന് കഞ്ചാവ് കടത്തുന്നവരാണെന്ന സംശയത്തിൽ ഇരുവരും മുമ്പ് നടത്തിയ വിദേശ യാത്രാവിവരങ്ങൾ കസ്റ്റംസ്​ ശേഖരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug CaseThiruvananthapuram Airportcannabis
News Summary - Huge drug bust at Thiruvananthapuram airport; Hybrid cannabis worth Rs 10 crore seized
Next Story