ഒന്നിച്ച് പിറന്ന മൂന്നുപേർക്കും വിജയത്തിളക്കം
text_fieldsകാളികാവ്: പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നപ്പോൾ കൂരാട് കൂളിപ്പറമ്പ് ചളിപ്പാടൻ വീട്ടിൽ കുഞ്ഞുമുഹമ്മദിെൻറ വീട്ടിൽ ആഹ്ലാദം അലതല്ലി. ഒറ്റ പ്രസവത്തിൽ ജനിച്ച, കുഞ്ഞുമുഹമ്മദിെൻറ മക്കളായ നവാഫ് മുഹമ്മദിനും നൂറ മുഹമ്മദിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് തിളക്കം.
കൂടെയുള്ള നൗഫ മുഹമ്മദ് ഒരുവിഷയം ഒഴികെ ഫുൾ എ പ്ലസ് സ്വന്തമാക്കി ഉപ്പക്കും ഉമ്മ ആമിനക്കും ആഹ്ലാദംപകർന്നു. നവാഫ് കോമേഴ്സ് എടുത്താണ് പഠനമികവ് കണ്ടെത്തിയതെങ്കിൽ സഹോദരിമാർ സയൻസിലാണ് മികവുയർത്തിയത്.സഹോദരങ്ങളുടെ വിജയം സ്കൂൾ അധികൃതർക്കും നാട്ടുകാർക്കും കൗതുകവും ആഹ്ലാദവും പകർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
