Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃഷികേശ് റോയ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
text_fieldsbookmark_border
തിരുവനന്തപുരം: ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രിമാരായ എ.കെ. ബാലന്‍, ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ, ജെ. മേഴ്‌സിക്കുട്ടിയമ്മ, മാത്യു ടി. തോമസ്, കടകംപള്ളി സുരേന്ദ്രന്‍, എം.എം. മണി, വി.എസ്. സുനില്‍കുമാര്‍, ടി.പി. രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.എം. മാണി എം.എല്‍.എ, ചീഫ് സെക്രട്ടറി ടോം ജോസ്, ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഹൈകോടതി ജഡ്ജിമാർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
