ഹൃദ്യയുടെ വിജയാമൃതം
text_fieldsതൃശൂർ: ‘‘മുഖത്ത് അച്ഛനാണ് ചായമിട്ടത്. വിജയം എനിക്കുറപ്പാണ്’’ -ആത്മവിശ്വാസം തുളുമ്പിയ വാക്കുകൾ പറഞ്ഞ് നങ്ങ്യാർകൂത്തിനായി ഹൃദ്യ വേദിയിൽ കയറിയപ്പോൾ പിതാവ് കലാനിലയം ഹരിദാസ് ഒരു ചിരിയോടെ അടുത്തുണ്ടായിരുന്നു.
ഫലം വന്നപ്പോൾ ഹൃദ്യയുടെ വാക്കുകൾക്ക് എ ഗ്രേഡ് തിളക്കം. ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഹൃദ്യയുടെ പിതാവ് ഹരിദാസ് ചുട്ടി കലാകാരനാണ്. ഹരിദാസാണ് മകളുടെ മത്സരത്തിനെല്ലാം മേക്കപ്പിന് ചുക്കാൻപിടിക്കുന്നത്.
20 വർഷത്തെ പാരമ്പര്യമുള്ള ഹരിദാസ് മകൾക്ക് മാത്രമല്ല, സിനിമയിലും മേക്കപ്പ് ചെയ്യാറുണ്ട്. അമ്മന്നൂർ ഗുരുകുലത്തിലെ ചുട്ടി കലാകാരനാണിപ്പോൾ. ജില്ല സ്കൂൾ കലോത്സവങ്ങളിൽ സഹമത്സരാർഥികൾക്ക് ഹൃദ്യയും ചമയമിടാറുണ്ട്.
അച്ഛെൻറ ശിക്ഷണത്തിലാണ് ഇത് പഠിക്കുന്നത്. കേന്ദ്ര സർക്കാർ സ്കോളർഷിപ്പോടെ മോഹിനിയാട്ടം അഭ്യസിക്കുന്നുമുണ്ട്. പുറമെ കഥകളിസംഗീതവും പഠിക്കുന്നുണ്ട്. നിർമല പണിക്കരാണ് നൃത്താധ്യാപിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
