Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാതി സെൻസസ് നടത്താതെ സംവരണം എങ്ങിനെ നിർണയിക്കും -സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: ജാതി സെൻസസ് നടത്താതെ സംവരണം എങ്ങിനെ നിർണയിക്കുമെന്ന് ചോദിച്ച് ബിഹാറിലെ ജാതി സെൻസസ് തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ബിഹാർ സർക്കാർ ജനുവരി ഏഴിന് ജാതി സെൻസസിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതിന് ശേഷമാണ് വിജ്ഞാപനം റദ്ദാക്കണമെന്ന ഹരജിയിൽ വാദം കേൾക്കാൻ വിസമ്മതിച്ച് പിൻവലിക്കാൻ അനുവദിച്ചത്.

വേണമെങ്കിൽ ഹൈകോടതിയിൽ പോയി ഹരജി നൽകാനും ജസ്റ്റിസുമാരായ ബി.ആർ ഗവായ്, വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. സെൻസസ് ഭരണഘടനയുടെ കേന്ദ്ര വിഷയങ്ങളുടെ പട്ടികയിൽ വരുന്നതാണെന്നും സംസ്ഥാന സർക്കാർ അതിനിറക്കുന്ന വിജഞാപനം തെറ്റാണെന്നുമായിരു​ന്നു ‘ഏക് സോച് ഏക് പ്രയാസ്’ എന്ന പേരിൽ ഒരു സംഘം സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘how will determine reservation’-Supreme Court refuses to entertain pleas challenging caste census in Bihar
Next Story