
'എത്ര പണം ചെലവഴിക്കാനും തയാർ'; സ്വർണക്കടത്ത് അന്വേഷണ സംഘത്തെ കൊല്ലാൻ ഗൂഢാലോചന
text_fieldsകൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കവർച്ചക്കേസ് അന്വേഷിക്കുന്ന സംഘത്തെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നതായി തെളിഞ്ഞു. സംഭവത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്തു.
സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിൽ വാങ്ങിയ കൊടുവള്ളി സ്വദേശി റിയാസ് കുഞ്ഞൂതിെൻറ മൊബൈൽ ഫോണിൽ നിന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ രേഖകളില്ലാത്ത വാഹനം തയാറാക്കണമെന്ന ശബ്ദസന്ദേശം ലഭിച്ചത്. ഇതിനായി എത്ര പണം െചലവാക്കാനും തയാറാണെന്നും എല്ലാവരും ഇതിനായി സംഘടിക്കണമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
സൈബർ സെൽ സഹായത്തോടെയാണ് മൊബൈലിൽ നിന്ന് തെളിവുകൾ ലഭിച്ചത്. ഇതിന് കുറച്ചു ദിവസങ്ങൾക്കു മുമ്പ് അേന്വഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥെൻറ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തുമെന്നുള്ള ഫോൺ സന്ദേശവും ലഭിച്ചിരുന്നു.
കൂടുതൽ ചോദ്യം ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് ഗൂഢാലോചനക്ക് കരിപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കൊടുവള്ളി സ്വദേശികളായ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കായി അന്വേഷണം ശക്തമാക്കി.
സ്വർണക്കടത്ത് പ്രതികൾക്കെതിരെ അന്വേഷണം നടക്കുന്നതിനാൽ അവരുടെ ഹവാല ഇടപാടുകളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കാത്തതിൽ പ്രകോപിതരായാണ് അന്വേഷണ സംഘത്തിന് നേരെ തിരിയുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസത്തിലേറെയായി സ്വർണക്കടത്ത് സംഘത്തിനെതിരെയുള്ള അന്വേഷണം നടക്കുകയാണ്.
ഇതുവരെ 27 പ്രതികൾ അറസ്റ്റിലാവുകയും പതിനാറോളം വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ ആർക്കും ജാമ്യം ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
