Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ എത്ര...

സംസ്ഥാനത്ത്​ എത്ര തെരുവ്​ കച്ചവടക്കാർ? സർവേക്ക്​ സർക്കാർ

text_fields
bookmark_border
Street Vendors
cancel
camera_altrepresentational image 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ എ​ത്ര തെ​രു​വ്​ ക​ച്ച​വ​ട​ക്കാ​രു​ണ്ടെ​ന്ന ക​ണ​ക്കെ​ടു​ക്കാ​ൻ​ സം​സ്ഥാ​ന സ​ർ​ക്കാ​ർ. സ​ർ​വേ ന​ട​ത്തി​യി​ട്ട്​ നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലും കോ​വി​ഡ്​ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ തെ​രു​വ്​ ക​ച്ച​വ​ട​ക്കാ​രു​ടെ എ​ണ്ണം വ​ള​രെ​യ​ധി​കം വ​ർ​ധി​െ​ച്ച​ന്ന വി​ല​യി​രു​ത്ത​ലി​​ലു​മാ​ണ്​ സ​ർ​വേ.

കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2015-17ൽ ​സം​സ്ഥാ​ന​ത്തെ 93 ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​ണ്​ ആ​ദ്യ സ​ർ​വേ ന​ട​ത്തി​യ​ത്. ഇ​തു​പ്ര​കാ​രം സം​സ്ഥാ​ന​ത്ത്​ 24,643 തെ​രു​വ്​ ക​ച്ച​വ​ട​ക്കാ​രു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി. എ​ന്നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ അ​നു​മാ​ന പ്ര​കാ​രം കേ​ര​ള​ത്തി​ൽ 1.20 ല​ക്ഷം തെ​രു​വ്​ ക​ച്ച​വ​ട​ക്കാ​രു​ണ്ട്. തു​ട​ർ​ന്നാ​ണ്​ നി​ല​വി​ലെ 93 ന​ഗ​ര​സ​ഭ​ക​ളി​ലും സ​ർ​വേ വീ​ണ്ടും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. കൂ​ടാ​തെ ന​ഗ​ര​ങ്ങ​ളാ​യി വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നാ​ഗ​രി​ക കൂ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ സെ​ൻ​സ​സ്​ ടൗ​ണു​ക​ൾ, ഒൗ​ട്ട്​ ഗ്രോ​ത്തു​ക​ൾ എ​ന്നി​വ​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ സ​ർ​വേ ന​ട​ത്തു​ക.

കു​ടും​ബ​ശ്രീ ത​യാ​റാ​ക്കി​യ സ​ർ​വേ​ േഫാ​റം ഉ​പ​യോ​ഗി​ച്ചാ​വ​ണം സ​ർ​വേ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തെ​ന്നും ഒാ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​നു​മാ​ണ്​ സ​ർ​വേ ചു​മ​ത​ല ന​ൽ​കേ​ണ്ട​തെ​ന്നും കു​ടും​ബ​ശ്രീ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ന​ഗ​ര​സ​ഭ​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും സെ​ക്ര​ട്ട​റി​മാ​രും കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നാ​യ ടൗ​ൺ വെ​ൻ​ഡി​ങ്​ ക​മ്മി​റ്റി​യും സ​ർ​വേ​യു​ടെ ചു​മ​ത​ല വ​ഹി​ക്ക​ണ​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം.

സ​ർ​വേ ന​ട​ത്താ​നു​ള്ള ചെ​ല​വ്​ വ​ഹി​ക്കേ​ണ്ട​ത്​ അ​ത​ത്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ്. സ​ർ​വേ ന​ട​പ​ടി​ക​ളു​ടെ മേ​ൽ​നോ​ട്ടം ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്​​ട​ർ​ക്കും പ​ഞ്ചാ​യ​ത്ത്​ ഡ​യ​റ​ക്​​ട​ർ​ക്കു​മാ​ണ്. ജൂ​ലൈ 16ന്​ ​സ​ർ​വേ ക്രോ​ഡീ​ക​രി​ച്ച്​ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ ത​ദ്ദേ​ശ വ​കു​പ്പ് നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street vendorsSurvey Government
News Summary - How many street vendors are there in the state? Survey Government
Next Story