Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാതന്ത്ര്യദിന...

സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കാത്ത വീട്ടമ്മമാർക്ക് പിഴ

text_fields
bookmark_border
500 rupees
cancel

നെടുങ്കണ്ടം: സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കാത്ത വീട്ടമ്മമാർക്ക് പിഴ 500 രൂപ. കുടുംബശ്രീയുടെ കീഴിലെ സംഘാംഗങ്ങൾക്കാണ്​ പിഴ ചുമത്തിയത്​.

'ഭാരതത്തിന്‍റെ സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നെടുങ്കണ്ടം പഞ്ചായത്ത് നടത്തിയ സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കാൻ കഴിയാത്ത എല്ല സംഘാംഗങ്ങളും 500 രൂപ പിഴ അടുത്ത എ.ഡി.എസ് യോഗത്തിൽ നൽകണ'മെന്നാണ്​ നോട്ടീസ് നൽകിയിരിക്കുന്നത്.

കൂടാതെ യൂനിഫോമും സെറ്റ് സാരിയും നിർബന്ധമാക്കിയ സംഘങ്ങളും പഞ്ചായത്തിലുണ്ട്. രോഗികളും രോഗികൾക്ക് കൂട്ടിരുന്നവരും മറ്റുമാണ് റാലിയിൽ പങ്കെടുക്കാതിരുന്നത്. മഴ മൂലം ആഴ്ചകളായി തോട്ടത്തിലും മറ്റും പണിക്ക് പോകാൻ കഴിയാതിരുന്ന പല വീട്ടമ്മമാർക്കും ഇത്​ ആഘാതമായി.

Show Full Article
TAGS:fine kudumbashree Independence Day rally 
News Summary - Housewives fined for not participating in Independence Day rally
Next Story