Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുജിത് ദാസ് അടക്കം...

സുജിത് ദാസ് അടക്കം പൊലീസുകാർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതി; ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈകോടതി

text_fields
bookmark_border
kerala high court 987896
cancel

കൊ​ച്ചി: മ​ല​പ്പു​റം എ​സ്.​പി ആ​യി​രു​ന്ന സു​ജി​ത്​ ദാ​സ് ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ പ​ത്തു ദി​വ​സ​ത്തി​ന​കം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.

എ​സ്.​പി, ഡി​വൈ.​എ​സ്.​പി, സി.​ഐ എ​ന്നി​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പൊ​ന്നാ​നി സ്വ​ദേ​ശി​നി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ന്റെ ഉ​ത്ത​ര​വ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ടാ​ൻ മു​തി​രു​ന്നി​ല്ലെ​ന്നും ഉ​ത്ത​ര​വി​ന്റെ പ​ക​ർ​പ്പ്​ വെ​ള​ളി​യാ​ഴ്ച ത​ന്നെ മ​ജി​സ്ട്രേ​റ്റി​ന് ഇ ​മെ​യി​ൽ വ​ഴി അ​യ​ച്ചു ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു.

പൊ​ന്നാ​നി സി.​ഐ ആ​യി​രു​ന്ന വി​നോ​ദ് ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി 2022 ആ​ഗ​സ്റ്റ് 20നാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. മൂ​ന്ന്​ വ​ർ​ഷ​മാ​യി​ട്ടും പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത്​ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പൊ​ന്നാ​നി പൊ​ലീ​സി​നും എ.​എ​സ്.​പി​ക്കും എ​സ്.​പി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ യു​വ​തി മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്. താ​മ​സി​ക്കു​ന്ന വീ​ടി​ന്റെ അ​വ​കാ​ശ ത​ർ​ക്കം പ​രി​ഹ​രി​ച്ച്​ ന​ൽ​കാ​മെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ പൊ​ന്നാ​നി സി.​ഐ വി​നോ​ദ്​ പീ​ഡി​പ്പി​ച്ച​തെ​ന്ന്​ ​ യു​വ​തി ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് ഡി​വൈ.​എ​സ്.​പി. വി.​വി.​ബെ​ന്നി, എ​സ്.​പി സു​ജി​ത് ദാ​സ്​ എ​ന്നി​വ​രെ ഈ ​വി​ഷ​യ​വു​മാ​യി സ​മീ​പി​ച്ച​പ്പോ​ഴും ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, പ​രാ​തി വ്യാ​ജ​മാ​ണെ​ന്നാ​ണ്​ സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape caseHigh CourtS.P Sujit Das
News Summary - Housewife's rape complaint against policemen including Sujit Das; The High Court should take a decision soon
Next Story