പൊള്ളലേറ്റ് വീട്ടമ്മയുടെ മരണം: ഭർത്താവ് കീഴടങ്ങി
text_fieldsമാനന്തവാടി: ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മുമ്പില്‍ വെച്ച് ദേഹത്ത് തീകൊളുത്തിയതിനെത്തുടർന്ന് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ഒളിവിലുള്ള ഭർത്താവ് കീഴടങ്ങി. പുലിക്കാട് കണ്ടിയില്‍പൊയില്‍ മഫീദ (48) യുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് പുലിക്കാട് സ്വദേശി ടി.കെ. ഹമീദ് ഹാജി (57) ആണ് പൊലീസ് മുമ്പാകെ കീഴടങ്ങിയത്.
ജൂലൈ മൂന്നിന് പൊള്ളലേറ്റ വീട്ടമ്മ സെപ്റ്റംബര്‍ രണ്ടിനായിരുന്നു മരിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ രണ്ടാം ഭര്‍ത്താവ് കൂടിയായ ഹമീദ് ഹാജി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയത്. കേസിലെ രണ്ടാംപ്രതി ഹമീദ്ഹാജിയുടെ ആദ്യ ഭാര്യയിലെ മകന് ജാബിർ റിമാൻഡിലാണ്.
കേസിലെ മറ്റൊരു പ്രതി ഹമീദ് ഹാജിയുടെ സഹോദരൻ നാസര്‍ സംഭവത്തിന് ശേഷം വിദേശത്താണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

