ബലാത്സംഗശ്രമം തടഞ്ഞ 61കാരിയെ തലക്കിടിച്ച് കൊലപ്പെടുത്തി; അസം സ്വദേശി അറസ്റ്റിൽ
text_fieldsപറവൂർ: ബലാത്സംഗം തടയാൻ ശ്രമിച്ച വീട്ടമ്മയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തി. പുത്തൻവേലിക്കര പഞ്ചായത്ത് ഓഫിസിന് എതിർവശം പരേതനായ പാലാട്ടി ഡേവിസിെൻറ ഭാര്യ മോളിയാണ് (61) കൊല്ലപ്പെട്ടത്. സംഭവത്തിൽ അസം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗശ്രമത്തെ എതിർത്തതാണ് വീട്ടമ്മയെ കല്ലുകൊണ്ട് തലക്കിടിച്ച് ക്രൂരമായി കൊലപ്പെടുത്താൻ കാരണമെന്ന് പ്രതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചയാണ് നാടിനെ നടുക്കിയ കൊലപാതകം. മോളിയുടെ വീടിനോട് ചേർന്ന പഴയ കെട്ടിടത്തിൽ വാടകക്ക് താമസിക്കുന്ന അസം തഗോൺ ജില്ലക്കാരനായ രംഗബോറ സ്വദേശി മുന്ന എന്ന പരിമൾ സാഹുവാണ് (24) അറസ്റ്റിലായത്.
സംഭവം നടക്കുമ്പോൾ മോളിയും ഭിന്നശേഷിക്കാരനായ മകൻ അപ്പു എന്ന ഡെന്നിയുമാണ്(32) വീട്ടിൽ ഉണ്ടായിരുന്നത്. മോളിയുടെ മൃതദേഹം നഗ്നമാക്കിയ നിലയിൽ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചാണ് കാണപ്പെട്ടത്. രാത്രി ഒന്നരയോടെ വീട്ടിൽനിന്ന് കരച്ചിൽ കേെട്ടങ്കിലും സമീപവാസികൾ കാര്യമാക്കിയില്ല. രാവിലെ അപ്പു സമീപവാസിയായ ശിവെൻറ ഭാര്യ നളിനിയോട് വിവരം പറയുകയായിരുന്നു. നളിനി എത്തിയപ്പോൾ മോളി മരിച്ചുകിടക്കുന്ന മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുെന്നന്ന് പറയുന്നു. പിന്നീട് അപ്പു താക്കോൽ നൽകിയശേഷം മുറി തുറന്നപ്പോഴാണ് മോളി മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു.
മൂന്നുവർഷം മുമ്പാണ് മോളിയുടെ ഭർത്താവ് ഡേവിസ് മരിച്ചത്. ഒന്നര ഏക്കർ വരുന്ന പുരയിടത്തിൽ ഇരുനില കെട്ടിടത്തിലാണ് മോളിയും അപ്പുവും താമസം. ഇടക്ക് മുകളിലെ നില വാടകക്ക് കൊടുത്തിരുന്നു. വീടിനോടുചേർന്ന കെട്ടിടത്തിൽ അറസ്റ്റിലായ പരിമൾ സാഹു അടക്കം 15ഓളം ഇതര സംസ്ഥാനക്കാർ താമസിക്കുന്നുണ്ട്. വീടിന് മുൻവശത്തെ ബൾബ് അഴിച്ചുമാറ്റിയശേഷം അർധരാത്രി പ്രതി കാളിങ് ബെൽ അടിക്കുകയായിരുന്നു. വാതിൽ തുറന്ന മോളിയെ കടന്നുപിടിച്ചു. ചെറുത്തുനിൽപ് ശക്തമായപ്പോൾ നേരേത്ത കൈയിൽ കരുതിയിരുന്ന കല്ലുകൊണ്ട് മോളിയുടെ തലക്ക് ഇടിച്ച് മാരകമായി പരിക്കേൽപിച്ചു. മരണം ഉറപ്പാക്കാൻ തുണികൊണ്ട് കഴുത്തിൽ മുറുക്കിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്. അപ്പുവിെൻറ ദേഹത്തും വസ്ത്രങ്ങളിലും രക്തക്കറയുണ്ടായിരുന്നു. മുന്നയോടൊപ്പം താമസിക്കുന്ന ചിലരെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
