രാത്രി നടന്നുപോവുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി വയറിൽ ചവിട്ടി, രണ്ടുപേർ പിടിയിൽ
text_fieldsകാട്ടാക്കട: രാത്രിയിൽ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വീട്ടമ്മയെ ബൈക്കിലെത്തി കൈയേറ്റം ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. വിതുര പറണ്ടോട് സ്വദേശികളായ ലൂയിസ് (35), മാഹീൻ (35) എന്നിവരെയാണ് കാട്ടാക്കട െപാലീസ് അറസ്റ്റ് ചെയ്തത്. പൂവച്ചൽ കുറകോണം ആലനട സ്വദേശിനിക്കുനേരെയാണ് പൂവച്ചൽ പുന്നാംകരിക്കകത്ത് െവച്ച് വെള്ളിയാഴ്ച രാത്രി 10.30 ഓടെ കൈയേറ്റം ഉണ്ടായത്.
വയറിൽ ചവിട്ടേറ്റ യുവതിയെ കാട്ടാക്കട സര്‍ക്കാര്‍ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂൾ വിദ്യാർഥിയായ മകളോടൊപ്പം തിരുവനന്തപുരത്ത് പോയശേഷമാണ് രാത്രിയിൽ ഇവർ ബസിൽ കാട്ടാക്കട ബസ് സ്റ്റാൻഡിലെത്തിയത്. പൂവച്ചലിലേക്ക് രാത്രി വൈകി ബസില്ലെന്ന് അറിഞ്ഞ് നടന്ന് വീട്ടിലേക്ക് േപാകുമ്പോൾ പുന്നാംക്കരിക്കകം വളവിൽ െവച്ച് ബൈക്കിൽ പിന്നാലെയെത്തിയ ലൂയിസും മാഹീനും ഇവരെ തടഞ്ഞുനിർത്തി മോശമായി പെരുമാറി.
തുടർന്ന് മടങ്ങിപ്പോയ യുവാക്കൾ തിരികെയെത്തി ബൈക്കിലിരുന്നുതന്നെ യുവതിയെ തൊഴിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിലേക്ക് മറിഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാർ െപാലീസിനെ വിവരമറിയിച്ചു. െപാലീസ് സ്ഥലത്തെത്തി ലൂയിസിെനയും മാഹീനെയും പിടികൂടുകയായിരുന്നു.

