വ്യാജമദ്യ വില്പനക്കെതിരെ പരാതി നൽകിയതിന് വീട്ടമ്മക്ക് ഭീഷണി
text_fieldsമലപ്പുറം: വ്യാജമദ്യം വില്‍ക്കുന്നവർക്കെതിരെ പരാതി നൽകിയതിന് ഭീഷണിപ്പെടുത്തുന്നതായി വീട്ടമ്മ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി കുട്ടുവിെൻറ പുരക്കല്‍ സഫ്വത്താണ് താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വ്യാജ മദ്യം വില്പന നടത്തുവെന്ന് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് സംഘം ചേര്‍ന്ന് തങ്ങളെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ജില്ല പൊലീസ് മേധാവിക്കും പരാതി നല്കിയിട്ടുണ്ടെന്നന് സഫ്വത്തും ഭര്‍ത്താവ് ഖാലിദും പറഞ്ഞു.

