Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരൂഹസാഹചര്യത്തില്‍...

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയും മകനും പൊള്ളലേറ്റു മരിച്ചു; അയൽവാസി കസ്റ്റഡിയിൽ

text_fields
bookmark_border
ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയും മകനും പൊള്ളലേറ്റു മരിച്ചു; അയൽവാസി കസ്റ്റഡിയിൽ
cancel

വൈ​പ്പി​ന്‍: ദൂ​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ട​മ്മ പൊള്ളലേറ്റ് മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ മകനും മരിച്ചു. നാ​യ​ര​മ്പ​ലം ത​യ്യെ​ഴു​ത്തു​വ​ഴി കി​ഴ​ക്ക് തെ​റ്റ​യി​ല്‍ പ​രേ​ത​നാ​യ സാ​ജു​വി​െൻറ ഭാ​ര്യ സി​ന്ധു​വും (42) മ​ക​ന്‍ അ​തു​ലുമാണ് (17) മരിച്ചത്. സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച ആ​റി​നാ​ണ് സം​ഭ​വം. വീ​ട്ടി​ല്‍നി​ന്ന്​ പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് അ​ടു​ത്ത്​ താ​മ​സി​ക്കുന്ന ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും വാ​തി​ല്‍ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും സി​ന്ധു മ​രി​ച്ചു. അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു. രാത്രിയോടെ അതുലിന്‍റെ നില വഷളായി.

ആം​ബു​ല​ന്‍സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കും​വ​ഴി മ​ര​ണ​വെ​പ്രാ​ള​ത്തി​ല്‍ ക​ര​ഞ്ഞ വീ​ട്ട​മ്മ സ​മീ​പ​വാ​സി​യാ​യ യു​വാ​വി​െൻറ പേ​രു​പ​റ​യു​ന്ന വോ​യ്‌​സ് ക്ലി​പ്പ് ബ​ന്ധു​ക്ക​ള്‍ ​െപാ​ലീ​സി​ല്‍ ഹാ​ജ​രാ​ക്കി​. ഇ​യാ​ള്‍ ശ​ല്യം ചെ​യ്യു​ന്നു​വെ​ന്നാ​രോ​പി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് വീ​ട്ട​മ്മ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഇതിൽ ഞാ​റ​ക്ക​ല്‍ പൊ​ലീ​സ് കേ​സെടുത്തിട്ടു​ണ്ട്.

സം​ഭ​വ​ത്തെ​തു​ട​ര്‍ന്ന് ഞാ​റ​ക്ക​ല്‍ സി.​ഐ രാ​ജ​ന്‍ കെ. ​അ​ര​മ​ന, എ​സ്.​ഐ എ.​കെ. സു​ധീ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ലു​വ​യി​ല്‍നി​ന്ന്​ ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി മു​റി​യി​ല്‍നി​ന്ന്​ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. ക​ത്തി​ക്കാ​നു​പ​യോ​ഗി​ച്ച തീ​പ്പെ​ട്ടി ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ലൂ​ര്‍ദ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​ണ് സി​ന്ധു. മൃ​ത​ദേ​ഹം ഇ​ന്‍ക്വ​സ്​​റ്റ്​ ന​ട​ത്തി പോ​സ്​​​റ്റ്​​മോ​ര്‍ട്ട​ത്തി​നാ​യി ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housewife death
News Summary - Housewife, son die of burns under mysterious circumstances; Neighbor in custody
Next Story