Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്‌കൂള്‍ ബസിടിച്ച് വീട്ടമ്മക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
accident
cancel
camera_alt




പെരുമ്പാവൂര്‍: നിയന്ത്രണംവിട്ട സ്‌കൂള്‍ ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതരപരിക്ക്. ആലുവ-മൂന്നാര്‍ റോഡില്‍ പോഞ്ഞാശ്ശേരി കനാലിന് സമീപത്തെ പമ്പിന് മുന്നിലായിരുന്നു അപകടം. പോഞ്ഞാശ്ശേരി പെരിങ്ങോട്ടുപറമ്പില്‍ ജമീലക്കാണ് പരിക്കേറ്റത്. പോഞ്ഞാശ്ശേരി ജങ്ഷനില്‍ മകന്‍ നടത്തുന്ന കടയില്‍നിന്ന് വീട്ടിലേക്ക് തിരിച്ചുപോകവെ ചുണങ്ങംവേലി സെന്റ് ജോസഫ് യു.പി സ്‌കൂളിന്റെ ബസ് ഇടിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് 4.30ന് പമ്പിന് മുന്നിലൂടെ കടന്നുപോകുന്ന ജമീലയെ അമിതവേഗത്തിലെത്തുന്ന ബസ് ഇടിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. നടന്നുപോകുന്ന സ്ത്രീയുടെ പിന്നില്‍നിന്ന് ബസ് ഇടിക്കുന്നതും റോഡിലേക്ക് വീഴുന്നതും വ്യക്തമാണ്. ബസിന്റെ മധ്യഭാഗത്താണ് സ്ത്രീ വീണത്.

ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉപകരണങ്ങളുടെ സഹായത്തോടെ ബസ് ഉയര്‍ത്തിയാണ് സ്ത്രീയെ പുറത്തെടുത്തത്. ആലുവ രാജഗിരിയില്‍ പ്രവേശിപ്പിച്ച ജമീലയുടെ നട്ടെല്ലിനും കൈക്കും പരിക്കുണ്ട്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Housewife seriously injured in school bus collision
Next Story