Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്​റ്റില്‍
cancel

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്​റ്റേഷന്‍ പരിധിയിലെ 32കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്​റ്റില്‍. മജീര്‍പള്ളക്കട്ട പൊയ്യക്കാട്ടെ ജയപ്രകാശാണ്​ (44) അറസ്​റ്റിലായത്.

ആറുമാസം മുമ്പാണ് ഭര്‍തൃമതിയെ പീഡിപ്പിച്ചത്. പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിനിടെ ഒളിവില്‍ പോയ പ്രതി ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

ഇത് തള്ളിയതോടെ ബദിയടുക്ക എസ്.ഐ വി.കെ. അനീഷിന് മുമ്പാകെയാണ്​ ഹാജരായത്​. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - housewife raped youth arrested
Next Story