Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിട്ട. അധ്യാപികയെ...

റിട്ട. അധ്യാപികയെ കൊന്ന് ആഭരണങ്ങൾ മോഷ്ടിച്ചയാൾ മണിക്കൂറുകൾക്കകം പിടിയിലായി

text_fields
bookmark_border
റിട്ട. അധ്യാപികയെ കൊന്ന് ആഭരണങ്ങൾ മോഷ്ടിച്ചയാൾ മണിക്കൂറുകൾക്കകം പിടിയിലായി
cancel
camera_alt

വസന്ത, അറസ്റ്റിലായ ജയരാജൻ

വാടാനപ്പള്ളി: റിട്ട. അധ്യാപികയെ കൊന്ന് ആഭരണങ്ങൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഗണേശമംഗലം സ്വദേശിനി വസന്ത (76) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വസന്തയുടെ അയൽവാസി മണി എന്ന ജയരാജൻ ആണ് പിടിയിലായത്.

ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. വസന്ത ഇരുനില വീട്ടിൽ തനിച്ചായിരുന്നു താമസം. രാവിലെ പല്ല് തേച്ച് നിൽക്കുമ്പോഴാണ് പ്രതി എത്തി തലക്കടിച്ചത്. പിടിവലിക്കിടെ ആയിരുന്നു തലക്കടിച്ചത്.

മോഷണത്തിന് വേണ്ടിയാണ് കൊലയെന്ന് ജയരാജ് പൊലീസിനോട് സമ്മതിച്ചു. മോഷ്ടിച്ച ആഭരണം ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.

നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോൾ മതിൽ ചാടി ഒരാൾ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതാണ് പൊലീസിന് തുമ്പായത്. മണിക്കൂറുകൾക്കുള്ളിൽ കൊലയാളിയെ പൊലീസ് പിടികൂടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:found deadvadanappally
News Summary - housewife found dead after being hit on the head
Next Story