Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു
cancel

തിരുവനന്തപുരം: ചെങ്കോട്ട -തിരുവനന്തപുരം സംസ്ഥാനപാതയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ബസിൻറെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി പാലോട് -ചിപ്പൻചിറ സ്വദേശി സതികുമാരി (56) ആണ് മരിച്ചത്. വൈകീട്ട് 5.15 ടെയാണ് അപകടം ഉണ്ടായത്.

സ്കൂട്ടറിൽ നെടുമങ്ങാട് നിന്നും പാലോട് പോകുകയായിരുന്ന സതി കുമാരിയും ഭർത്താവുമാണ് അപകടത്തിൽ പെട്ടത്. ബസ് സ്കൂട്ടറിന്റെ ഹാൻഡിലിൽ തട്ടി മറിയുകയും സതികുമാരി റോഡിലേക്ക് വീഴുകയുമായിരുന്നു. ബസിൻറെ പിൻചക്രം സതീദേവിയുടെ തലയിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ മരണം സംഭവിച്ചത്. സതീദേവി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

നന്ദിയോട് - പ്ലാവറ എസ്.കെ.വി സ്കൂളിന് സമീപമാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ കെ.എസ്.ആർ.ടി.സി ബസ് ഓവർ ടേക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ഭർത്താവ് രാജീവിന് പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Housewife dies in KSRTC bus scooter accident
Next Story