Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപ്പെൻഡിസൈറ്റിസ്...

അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയക്ക് മുറിയിലേക്ക് മാറ്റിയ വീട്ടമ്മ മരിച്ചു; ആശുപത്രിക്കെതിരെ കേസ്​

text_fields
bookmark_border
അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയക്ക് മുറിയിലേക്ക് മാറ്റിയ വീട്ടമ്മ മരിച്ചു; ആശുപത്രിക്കെതിരെ കേസ്​
cancel

പത്തനംതിട്ട: പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് കയറ്റിയ വീട്ടമ്മ മരിച്ച കേസിൽ ആശുപത്രിക്കെതിരെ കേസെടുത്തു. മലയാലപ്പുഴ കാഞ്ഞിരപ്പാറ ജയഭവനിൽ മനോജിന്‍റെ ഭാര്യ സതീഭായിയാണ്​ (49) മരിച്ചത്.

ഞായറാഴ്ചയാണ് അപ്പെൻഡിസൈറ്റിസ്​ ശസ്ത്രക്രിയക്ക് ഇവരെ മുറിയിലേക്ക് മാറ്റിയത്. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. തുടർന്ന് മരണ വിവരം ബന്ധുക്കളെ അറിയിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർ പറഞ്ഞത്.

മരണത്തിൽ സംശയമുണ്ടെന്നും ഓവർഡോസ് അനസ്തേഷ്യയാണ് കാരണമെന്നും ബന്ധുക്കൾ സംശയം പറഞ്ഞു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് മുത്തൂറ്റ്​ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു. ചികിത്സപ്പിഴവ് ആരോപിച്ചാണ് കേസ്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surgery
News Summary - Housewife died before surgery, Case against hospital
Next Story