വീട്ടമ്മ അടിയേറ്റ് മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ
text_fieldsപുൽപള്ളി: വീട്ടമ്മ അടിയേറ്റുമരിച്ചു. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമല എ.പി.ജെ. നഗര്‍ കോളനിയിലെ അമ്മിണിയാണ് (55) മരിച്ചത്. ഭര്‍ത്താവ് ബാബുവിനെ (60) പുൽപള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലര്‍ച്ച 2.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. ഇരുളത്തുള്ള മകന് ബിജുവിനെ ഫോണില്‍ വിളിച്ച് അമ്മക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകാനെത്തണമെന്നും ബാബു ആവശ്യപ്പെട്ടു. മകന് വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
കുടുംബ വഴക്കിനിടെയുണ്ടായ മര്‍ദനത്തിലാണ് അമ്മിണി മരിച്ചതെന്നാണ് കരുതുന്നത്. വ്യാഴാഴ്ച രാത്രി വീട്ടില്‍നിന്നും ബഹളം കേട്ടിരുന്നെങ്കിലും അമ്മിണിയും ബാബുവും സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നതിനാല്‍ സമീപവാസികള്‍ ശ്രദ്ധിച്ചില്ല.
പുൽപള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ എ. അനന്തകൃഷ്ണന്, എസ്.ഐ സി.ആര്. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക്, ഡോഗ് സ്ക്വാഡുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മക്കൾ: ബിജു, അമ്മു, മഞ്ജു, ചിഞ്ചു, വിഷ്ണു.

