വീട്ടമ്മയെ ആക്രമിച്ച് കവർച്ച; പ്രതി പിടിയിൽ
text_fieldsകഞ്ചിക്കോട്: മണിയേരിയിൽ ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച് പണവും സ്വർണവും കവർന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കഞ്ചിക്കോട് വ്യവസായ മേഖലയിലെ സെക്യൂരിറ്റി ജീവനക്കാരൻ കഞ്ചിക്കോട് ചുള്ളിമട പടിഞ്ഞാറേക്കാട് പഴനിസാമിയാണ് (64) പ്രത്യേക അന്വേഷണ സംഘത്തിെൻറ പിടിയിലായത്.
ഇയാൾക്കൊപ്പം തമിഴ്നാട്ടുകാരായ മറ്റു മൂന്ന് പേരും സംഘത്തിലുണ്ടെന്നും ഇവർ ഉടൻ അറസ്റ്റിലാകുമെന്നും കസബ സി.ഐ. എൻ.എസ്. രാജീവ് പറഞ്ഞു. സി.ഐ. എൻ.എസ്. രാജീവ്, എസ്.ഐ ഐ.സി. ചിത്തരഞ്ജൻ, എസ്.ഐ ജി.വി. ശ്യാംകുമാർ, സി.പി.ഒമാരായ സി. മണികണ്ഠദാസ്, വിമൽകുമാർ, എൽ. സുനിൽ, കദീജ അഷറഫ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.

