Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപ്പർ കുട്ടനാടൻ മേഖലയിൽ വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഇന്ന് പുലർച്ചയോടെ നേരിയതോതിൽ താഴ്ന്നു തുടങ്ങി
upper kuttanadu 8987
cancel

തിരുവല്ല: കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിലെ ഒട്ടനവധി വീടുകളിൽ വെള്ളം കയറി. തിരുമൂലപുരത്തെ മംഗലശ്ശേരി, പുളിക്കത്ര മാലി, പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ വളവനാരി, ഇളവനാരി, നിരണം പഞ്ചായത്തിലെ മാലിശ്ശേരി, കൊമ്പൻകേരി എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.

പമ്പ, മണിമല നദികളുടെ ജലനിരപ്പ് ഇന്ന് പുലർച്ചയോടെ നേരിയതോതിൽ താഴ്ന്നു തുടങ്ങിയിട്ടുണ്ടെങ്കിലും മേഖലയിലെ 200ഓളം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. വെള്ളം കയറിയ വീടുകളിൽ ഇഴജന്തുക്കളുടെ ശല്യം വർധിച്ചുവെന്ന് പ്രദേശവാസികൾ പറയുന്നു.

ഗ്രാമീണ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെന്ന് തഹസിൽദാർ പി.എ. സുനിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Houses flooded in Upper Kuttanadan region
Next Story