Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോ​ലി​ക്കാ​രി മ​രി​ച്ച...

ജോ​ലി​ക്കാ​രി മ​രി​ച്ച സംഭവത്തിൽ ഫ്ലാറ്റുടമക്കെ​തി​രെ കേ​സ്; പ്രതി മുൻകൂർ ജാമ്യം തേടി

text_fields
bookmark_border
ജോ​ലി​ക്കാ​രി മ​രി​ച്ച സംഭവത്തിൽ ഫ്ലാറ്റുടമക്കെ​തി​രെ കേ​സ്; പ്രതി മുൻകൂർ ജാമ്യം തേടി
cancel

കൊ​ച്ചി: ഫ്ലാ​റ്റിൽ നിന്ന് വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ടു​ജോ​ലി​ക്കാ​രി മ​രി​ച്ച കേ​സി​ൽ വീ​ട്ടു​ട​മ അ​ഡ്വ​. ഇം​തി​യാ​സ് അ​ഹ​മ്മ​ദി​നെ​തി​രെ മ​നു​ഷ്യ​ക്ക​ട​ത്തി​ന് കേ​സെ​ടു​ത്തു. ജോ​ലി​ക്കാ​യി ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നെ​ത്തി​ച്ച് വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ടു. തമിഴ്നാട്ടിൽ നിന്ന് ജോലിക്കെന്ന പേരിൽ എത്തിച്ച് പൂട്ടിയിട്ടതിനാണ് ഫ്ളാറ്റ് ഉടമക്കെതിരെ കേസെടുത്തത്. പ്ര​തി ഇം​തി​യാ​സ് ഒ​ളി​വി​ലാണെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അതേസമയം ഒളിവിൽ പോയ ഫ്ളാറ്റുടമ ഇംതിയാ​​സ് ​അ​ഹ​മ്മ​ദ് മുൻകൂർ ജാമ്യം തേടി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. മുൻകൂറായി വാങ്ങിയ പതിനായിരം രൂപ മടക്കി നൽയിരുന്നില്ല. കുമാരി നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന്‍റെ പേരിലാണ് ഇയാൾ ജോലിക്കാരിയെ അടുക്കളയിൽ പൂട്ടിയിട്ടതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് മ​റൈ​ന്‍​ഡ്രൈ​വി​ലെ ലി​ങ്ക് ഹൊ​റൈ​സ​ണ്‍ ഫ്ലാ​റ്റി​ൽ നി​ന്ന് അ​ര്‍​ധ​രാ​ത്രി സാ​രി​യി​ല്‍ തൂ​ങ്ങി​യി​റ​ങ്ങാ​ന്‍ ശ്ര​മി​ച്ച സേ​ലം സ്വ​ദേ​ശി​നി കു​മാ​രി ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. സേ​ല​ത്തു​നി​ന്നെ​ത്തി​യ ഭ​ര്‍​ത്താ​വ് ശ്രീ​നി​വാ​സ​ന്‍ ചി​കി​ല്‍​സാ സ​മ​യ​ത്തു ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. കേ​സി​ൽ​ ​നി​ന്ന് ​പി​ൻ​മാറിയാൽ ​പ​ണം​ ​ന​ൽ​കാ​മെ​ന്ന്​ ​ഫ്ളാറ്റ് ഉടമയുടെ ബന്ധുക്കൾ വാ​ഗ്ദാ​നം​ ​ചെ​യ്‌​ത​താ​യി​ കു​മാ​രി​യു​ടെ​ ​ഭ​ർ​ത്താ​വ് ​ ​ശ്രീ​നി​വാ​സ​ൻ​ ​ആരോപിച്ചിരുന്നു.​ ​

കാ​ഴ്ച പ​രി​മി​തി​യു​ള്ള ത​ന്നെ നി​ര്‍​ബ​ന്ധി​ച്ച് വെ​ള്ള​പേ​പ്പ​റി​ല്‍ ഒ​പ്പു​വെപ്പി​ച്ച​താ​യും ശ്രീനിവാസൻ ആ​രോ​പി​ച്ചു. കേ​സി​ല്‍ ഇ​ട​പെ​ട്ട വ​നി​താ ക​മീഷ​ന്‍ പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Housemaid
Next Story